ഉയർന്ന വരുമാനമുളള ജോലി സ്വന്തമാക്കുകയെന്നത് എല്ലാവർക്കും ഒരുപോലെ സാധിക്കുന്ന കാര്യമല്ല. പഠനത്തിന് ശേഷവും അല്ലെങ്കിൽ പഠനത്തോടൊപ്പവും ചെയ്യാവുന്ന നിരവധി ജോലി അധിഷ്ഠിതമായ കോഴ്സുകളും ഇന്ന് നിലവിലുണ്ട്. യുവാക്കളിൽ ഭൂരിപക്ഷവും അത്തരത്തിലുളള കോഴ്സുകൾ ചെയ്ത് വിദേശ രാജ്യങ്ങളിലേക്ക് പറക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. കോഴ്സുകൾ കൂടാതെ എളുപ്പത്തിൽ ജോലി നേടിതരാൻ സഹായിക്കുന്ന ഒട്ടനവധി വെബ്സൈറ്റുകളും ഇപ്പോഴുണ്ട്.
ചുരുങ്ങിയ കാലയളിവിലെ പരിശീലനം കൊണ്ട് ലഭിച്ച ജോലിയിൽ നിന്ന് മികച്ച വരുമാനം സ്വന്തമാക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ന്യൂയോർക്ക് പോസ്റ്റാണ് യുവാവിന്റെ വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജോബ് പോർട്ടലായ 'ഗെറ്റ് ഹെഡ്' ചിത്രീകരിച്ച യുവാവിന്റെ വീഡിയോയും ന്യൂയോർക്ക് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
സിഡ്നി സ്വദേശിയായ യുവാവ് തന്റെ ജോലിയിലൂടെ പ്രതിവർഷം 66 ലക്ഷം സമ്പാദിക്കുന്നുണ്ടെന്നാണ് വിവരം താൻ ഓസ്‌ട്രേലിയയിലാണ് ജോലി ചെയ്യുന്നതെന്ന് യുവാവ് വീഡിയോയിൽ പറയുന്നുണ്ട്. 'ഇവിടത്തെ വലിയ കെട്ടിടങ്ങളിലെ ജനാലകൾ വ്യത്തിയാക്കുന്നതും കേടായ വാതിലുകൾ ശരിയാക്കുന്നതുമാണ് എന്റെ ജോലി. ഈ ജോലിക്ക് ബിരുദം വേണമെന്നില്ല ഇൻഡസ്ട്രിയൽ റോപ്പ്സ് ആക്സസ് ട്രേഡ് അസോസിയോഷനിൽ (ഐആർഎടിഎ) നിന്നാണ് പരിശീലം ലഭിച്ചത്. ഒരാഴ്ചയായിരുന്നു പരിശീലന കാലാവധി. തുടർന്ന് പോസ്റ്റ് ആക്സസ് വർക്കറായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ആദ്യത്തെ ദിവസങ്ങളിൽ കുറച്ച് ഭയമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതില്ല. ഇപ്പോൾ താൻ ജോലി സന്തോഷത്തോടെയാണ് ചെയ്യുന്നത്. ആത്മാർത്ഥമായി ജോലി ചെയ്യണം. അതിലൂടെ ജോലി നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകും'- യുവാവ് പറഞ്ഞു.
സാധാരണ ഓസ്‌ട്രേലിയയിൽ റോപ്പ് ആക്സസ് വർക്കേഴ്സിന് മണിക്കൂറിന് 60 ഡോളർ (ഏകദേശം 5000 രൂപ) ലഭിക്കും. അങ്ങനെ വർഷത്തിൽ 80,000 ഡോളർ (66 ലക്ഷം രൂപ) ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |