തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ എ.സി പ്രീമിയം സൂപ്പർ ഫാസ്റ്റ് ഓണത്തിന് നിരത്തിലെത്തും. തിരുവനന്തപുരം- എറണാകുളം റൂട്ടിലാണ് സർവീസ്.
ഇന്നലെ മന്ത്രി കെ.ബി. ഗണേശ്കുമാർ ബസ് ഓടിച്ച് സർവീസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ടാറ്റ കമ്പനി ടെസ്റ്റ് റൈഡിന് നൽകിയ ബസാണിത്.
സ്റ്റോപ്പുകൾ കുറവാണ്. എന്നാൽ 20 രൂപ അധികം നൽകി റിസർവ് ചെയ്താൽ അംഗീകൃത സ്റ്റോപ്പിൽ നിന്നല്ലാതെയും കയറാം. 40 സീറ്റ് എ.സി ബസാണ്. മിനിമം നിരക്ക് 60 രൂപ. സൂപ്പർ ഫാസ്റ്റിന് 22 രൂപയാണ് മിനിമം. എല്ലാ സീറ്റിലും മൊബൈൽ ചാർജ്ജിംഗ് സൗകര്യം. പുഷ്ബാക്ക് സീറ്റിൽ ബെൽറ്റുമുണ്ട്.
യാത്രാസമയം ലാഭിക്കാൻ ജംഗ്ഷനുകളിലാവും സ്റ്റോപ്പ്. യാത്ര തിരിക്കുമ്പോൾ നിറെയ ആളുണ്ടെങ്കിൽ വഴിയിൽ നിറുത്തില്ല. നിന്ന് യാത്ര ചെയ്യാൻ അനുവദിക്കും.
തിരു - എറണാകുളം
അഞ്ചര മണിക്കൂറിൽ
രാവിലെ 5.30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 11.05ന് എറണാകുളത്ത് എത്തും
ഉച്ചയ്ക്ക് രണ്ടിന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് കോട്ടയം വഴി രാത്രി 7.35 ന് തിരുവനന്തപുരത്ത്
അകത്തും പുറത്തും ക്യാമറ. ലഘുഭക്ഷണവും കുപ്പിവെള്ളവും ബസിൽ വാങ്ങാം
തിരുവനന്തപുരത്ത്
നിന്നുള്ള നിരക്ക്
വെഞ്ഞാറമൂട് 60, കൊട്ടാരക്കര 120, അടൂർ 150, ചെങ്ങന്നൂർ 190, തിരുവല്ല 210, കോട്ടയം 240, തൃപ്പൂണിത്തുറ 330, എറണാകുളം 350
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |