SignIn
Kerala Kaumudi Online
Thursday, 20 June 2024 7.25 AM IST

ഈ 19കാരന്റെ സംഗീതത്തിൽ അലിയുകയാണ് ഇൻസ്‌റ്റഗ്രാമിലെ പാട്ടുലോകം

navaneeth-uniikrishnan

അമേരിക്കയിലെ പ്രശസ്‌തമായ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയാണ് വേദി. സർവകലാശാലയിൽ ആർട്ട് ഫെസ്‌റ്റിവൽ നടക്കുകയാണ്. ഉദ്‌ഘാടനവേദിയിൽ പെട്ടെന്ന് അയ്യപ്പഭക്തിഗാനമുയർന്നു. ദേവരാജൻ മാഷ് ഈണം പകർന്ന് അദ്ദേഹം തന്നെ ആലപിച്ചിട്ടുള്ള ''ധ്യായേത് ആനന്ദകന്ധം പരമഗുരുവരം ജ്ഞാനദീക്ഷാ കടാക്ഷം''... എന്ന് തുടങ്ങുന്ന ശ്ളോകം ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ ഒത്തുചേർന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ കർണങ്ങളിൽ ശ്രുതിമധുരമായി. അവിടത്തെ തന്നെ വിദ്യാർത്ഥിയായിരുന്നു അയ്യപ്പ ശ്ളോകം ചൊല്ലിയ ആ ഉദ്‌ഘാടകൻ. പേര് നവനീത് ഉണ്ണികൃഷ്‌ണൻ. സോഷ്യൽ മീഡിയ മാദ്ധ്യമമായ ഇൻസ്‌റ്റഗ്രാമിൽ അംഗങ്ങളായ സംഗീതപ്രേമികൾക്കെല്ലാം സുപരിചിതനാണ് നവനീത്. മലയാളി എന്നും മനസിൽ താലോലിക്കുന്ന നിത്യഹതിര ഗാനങ്ങൾ, അതിന്റെ രാഗവിസ്താരം നടത്തി സദസിനെ ആനന്ദഭരിതമാക്കുന്ന ഈ 19കാരൻ ഒരു വിസ്‌മയം തന്നെയാണ്.

This is when I was ~1 1/2 years old | ഉണ്ണി വാവാവോ | മാനസ മണിവീണയിൽ

This is when I was ~1 1/2 years old | ഉണ്ണി വാവാവോ | മാനസ മണിവീണയിൽ

Posted by Navaneeth Unnikrishnan - Singer on Saturday 27 May 2023

Navaneeth 2 1/2 years old and ragas

This when I was 2 1/2 years old and it looks like my raga interest started at a very early stage. I have messed up the raga for chakravarthi - Said Saranga instead of Kedar (at some places it is similar to Saranga)

Posted by Navaneeth Unnikrishnan - Singer on Saturday 23 July 2022

കണ്ണൂർ സ്വദേശികളായ ഉണ്ണികൃഷ്‌ണൻ വടക്കന്റെയും പ്രിയ വണ്ണാരത്തിന്റെയും മകനാണ് നവനീത്. 25 വർഷങ്ങൾക്ക് മുമ്പാണ് ഉണ്ണികൃഷ്‌ണൻ അമേരിക്കയിലെത്തിയത്. തുടർന്ന് വിവാഹശേഷം അരിസോണയിൽ സ്ഥിരതാമസമായി. നവനീത് ജനിച്ചതും ഇവിടെയാണ്. സംഗീതം എന്നും ഉണ്ണികൃഷ്‌ണന് ഹരമായിരുന്നു. പാടാനൊന്നും അറിയില്ലെങ്കിലും അമേരിക്കയിലേക്ക് പറന്നപ്പോൾ ദേവരാജൻ മാഷിന്റെയും, ബാബുരാജിന്റെയും, ഭാസ്‌കരൻ മാഷിന്റെയുമൊക്കെ സംഗീതവും അദ്ദേഹം കൂടെക്കൂട്ടി. കാസറ്റുകളിൽ നിന്ന് പ്രവഹിച്ച ആ ദേവസംഗീതം കേട്ടാണ് നവനീത് ഉണ‌ർന്നതും ഉറങ്ങിയതും. ഒന്നരവയസിൽ ഒരു സാധാരണകുട്ടി എന്തൊക്കെയായിരിക്കും പറയുക. അച്ഛന്റെയും അമ്മയുടെയും പേരുകൾ അവനോ അവളോ വിളിച്ചു തുടങ്ങിയിട്ടുണ്ടാകുമല്ലേ? ഇഷ്‌ടപ്പെട്ട ഭക്ഷണത്തിന്റെ പേരും പറയുന്നുണ്ടാകും. എന്നാൽ പൊൻതിങ്കൾകല പൊട്ടുതൊട്ട ഹിമവൽ ശൈലാഗ്ര ശൃംഖത്തിൽ എന്ന ഗാനം ഒന്നരവയസുകാരനായ നവനീത് ആലപിച്ചപ്പോൾ മാതാപിതാക്കൾപോലും അമ്പരന്നു. നാല് വയസെത്തിയപ്പോഴേക്കും വിസ്‌മയകരമായി ആലാപനം.

ഹൈസ്‌കൂൾ തലമൊക്കെ എത്തിയപ്പോഴേക്കും ഒരുപാട്ട് ആലപിക്കുമ്പോൾ തന്നെ അതിന്റെ രാഗത്തെ കുറിച്ച് വളരെ വിശദമായി നവനീത് മറ്റുള്ളവരോട് പറയാൻ തുടങ്ങി. ഇതിലെ കൗതുകം തിരിച്ചറിഞ്ഞ് ഉണ്ണികൃഷ്‌ണൻ അത് മൊബൈലിൽ ഷൂട്ട് ചെയ‌്ത് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ‌്‌തു. കൊവിഡ് സമത്തായിരുന്നു ഇത്. കണ്ടവരെല്ലാം ഗംഭീരമായ അഭിപ്രായം പങ്കുവച്ചതോടെ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു.


15 വർഷമായി കർണാടിക്, ഹിന്ദുസ്ഥാനി സംഗീതം പഠിക്കുകയാണ് നവനീത്. സംഗീത പഠനം ആരംഭിച്ചത് ഡോ. വിജയ്ശ്രീ ശർമ്മയുടെ കീഴിൽ ആണ്. പണ്ഡിറ്റ് രമേശ് നാരായണൻ, കൃഷ്‌ണകുമാർ എന്നിവരുടെയടുത്താണ് ഇപ്പോൾ സംഗീതം അഭ്യസിക്കുന്നത്. രാഗത്തെ കുറിച്ച് സ്വയം ഗവേഷണം നടത്തുന്ന നവനീത് തുടർന്നുണ്ടാകുന്ന സംശയങ്ങൾ ഗുരുക്കന്മാരോട് ചോദിച്ച് നിവാരണം ചെയ്യും. അമേരിക്കയിലും കേരളത്തിലുമായി നിരവധി വേദികളിൽ ഈ 19കാരൻ സംഗീതവിസ്‌യമം തീർത്തുകഴിഞ്ഞു. ഓരോ പ്രോഗ്രാമിന് പോകുമ്പോഴും പ്രധാനപ്പെട്ട പാട്ടുകളല്ലാതെ തുടർന്ന് ആലപിക്കാൻ പോകുന്നതെന്താണെന്ന് ഓർക്കസ്‌ട്രക്കാരോടു പോലും പറയാൻ കഴിയാറില്ല. അപ്പോഴത്തെ സന്ദർഭത്തിനനുസരിച്ച് വരുന്നതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് നവനീത് പറയുന്നു. എന്നാൽ ഇത് ഓർക്കസ്‌‌ട്രക്കാർ പ്രോത്സാഹിപ്പിക്കാറുമുണ്ട്.

ദേവരാജൻ മാഷിനെ ദൈവതുല്യമായാണ് നവനീത് കാണുന്നത്. ഏറ്റവും കൂടുതൽ രാഗവിസ്താരം നടത്തിയിട്ടുള്ളതും മാഷിന്റെ ഗാനങ്ങൾ തന്നെ. ഓർമ്മവച്ച നാളിൽ ആദ്യം മനസിൽ പതിഞ്ഞ ഗാനങ്ങൾ പൊൻതിങ്കൾകലയും, ദേവലോക രഥവുമാണ്. ദേവരാജൻ മാഷിനെ കുറിച്ചുള്ള വെബ്സൈറ്റും നവനീത് നിർമ്മിച്ചിരുന്നു. മാഷിന്റെ മകളുടെയും ചെറുമകന്റെയും സാന്നിദ്ധ്യത്തിൽ ഈ ജനുവരിയിൽ ഗീതം സംഗീതം വേദിയിൽ മന്ത്രി രാജനാണ് സൈറ്റിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്.

ഗാനഗന്ധർവൻ യേശുദാസുമായി സംസാരിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായാണ് നവനീത് കാണുന്നത്. പ്രശസ്ത സംഗീതജ്ഞനും കുടുംബ സുഹൃത്തുമായ റെക്‌സ് ഐസക്കാണ് അതിന് വഴിയൊരുക്കിയത്. റെക്‌സ് മാഷ് പ്രഭ യേശുദാസിന്റെ നമ്പർ നൽകി. തുടർന്ന് സാക്ഷാൽ യേശുദാസിന് ഫോൺ കൈമാറുകയായിരുന്നു. ഒരു മണിക്കൂറോളം അദ്ദേഹവുമായി ഫോണിൽ സംസാരിക്കാൻ കഴിഞ്ഞു. ഏറെ കാര്യങ്ങൾ പറഞ്ഞുതന്ന കൂട്ടത്തിൽ പ്രധാനമായി ഒരു ഉപദേശമാണ് നവനീതിന് യേശുദാസ് നൽകിയത്. ''സംഗീതത്തെ നശിപ്പിക്കുന്നതിനെയെല്ലാം ശത്രുവായി കാണുക. അത് എന്തുതന്നെയായാലും അകലം പാലിക്കുക''.

family
നവനീത് ഉണ്ണികൃഷ്‌ണനും കുടുംബവും

ഡേറ്റാ സയൻസിൽ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നാലാം വർഷ വിദ്യാർത്ഥിയാണ് നവനീത്. ഇന്ത്യയിലെ വിവിധ സംഗീത ശാഖകൾ സമന്വയിപ്പിച്ചുകൊണ്ടുള്ള സംഗീതസപര്യയാണ് ജീവിതത്തിൽ ഈ മിടുക്കൻ ലക്ഷ്യമിടുന്നത്. മലയാള സിനിമാ സംഗീതത്തിൽ ശ്രദ്ധിക്കപ്പെടണമെന്ന ആഗ്രഹവും ഒപ്പമുണ്ട് വിദ്യാർത്ഥിയായ അനിരുദ്ധ് ഉണ്ണികൃഷ്‌ണൻ സഹോദരനാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAVANEETH UNNIKRISHNAN, SINGER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.