ന്യൂയോർക്ക്: ഗ്രൂപ്പ് ഡിയിൽ ഇന്നലെ നടന്ന മത്സരത്തിൽ നെതർലൻഡ്സിനെതിരെ പതറിയെങ്കിലും വീഴാതെ 4 വിക്കറ്റിന്റെ ജയം നേടി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 103 റൺസെടുത്തു. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കത്തിൽ 12/4 എന്ന നിലയിൽ പതറിയെങ്കിലും അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ഡേവിഡ് മില്ലറുടേയും (പുറത്താകാതെ 51 പന്തിൽ 59), ട്രിസ്റ്റൻ സ്റ്റബ്സിന്റെയും (33) ബാറ്റിംഗിന്റെ പിൻബലത്തിൽ 7 പന്ത് ബാക്കി നിൽക്കെ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (106/6). നെതർലൻഡ്സിനായി വിവിയൻ കിംഗ്മയും ലോഗൻ വാന ബീക്കും
വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ നെർതർലൻഡ്സിനെ ചെറിയ സ്കോറിൽ ഒതുക്കാൻ നേതൃത്വം നൽകിയത് 4 വിക്കറ്റ് നേടിയ ബാർറ്റ്മാനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |