ന്യൂഡൽഹി: കഴിഞ്ഞദിവസം രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 72 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചടങ്ങിൽ അയൽ രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാർ ഉൾപ്പെടെ ഏഴായിരത്തോളം അതിഥികളാണ് പങ്കെടുത്തത്. ഇതിനിടെ സത്യപ്രതിജ്ഞാച്ചടങ്ങിനിടെ നടന്ന ഒരു വിചിത്രം സംഭവം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
ബിജെപി എംപി ദുർഗാദാസ് ഉയികെ സത്യപ്രതിജ്ഞാ നടപടികൾ പൂർത്തിയാക്കിയതിനുശേഷം രേഖകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിനിടെ പുറകിലായി ഒരു ജീവി പ്രത്യക്ഷപ്പെട്ടതാണ് വൈറലാവുന്നത്. വേദിയിലെ പടികൾക്ക് മുകളിലായി ഒരു ജീവി നടന്നുപോകുന്നത് കാണാം. നടന്നുപോയത് പൂച്ചയാണെന്നും നായയാണെന്നും പുലിയാണെന്നുമുള്ള വാദങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
An animal was seen strolling back in the Rashtrapati Bhavan after MP Durga Das finished the paperwork
— The Analyzer (News Updates🗞️) (@Indian_Analyzer) June 10, 2024
~ Some say it was a LEOPARD while others call it some pet animal. Have a look 🐆 pic.twitter.com/owu3ZXacU3
72 അംഗ മന്ത്രിസഭയിലെ 30 ക്യാബിനറ്റ് മന്ത്രിമാരിൽ 25 പേർ ബിജെപിയിൽ നിന്നാണ്. സഖ്യകക്ഷികളായ ടി.ഡി.പി, ജെ.ഡി.യു, ജെ.ഡി.എസ്, എൽ.ജെ.പി, എച്ച്.എ.എം എന്നിവയ്ക്കും പ്രാതിനിദ്ധ്യമുണ്ട്. ടി.ഡി.പി, ജെ.ഡി.യു കക്ഷികൾക്ക് ഒരു ക്യാബിനറ്റും സഹമന്ത്രി സ്ഥാനവും. ആർ.എൽ.ഡിക്കും ശിവസേനയ്ക്കും സ്വതന്ത്ര ചുമതലയുള്ള മന്ത്രിസ്ഥാനം. ആർ.പി.ഐയ്ക്കും അപ്നാദളിനും സഹമന്ത്രിസ്ഥാനം. കൂടുതൽ മന്ത്രിമാർ യു.പിയിൽ നിന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |