തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലം രാഹുൽ ഗാന്ധി ഒഴിയുമെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ, പകരക്കാരന് വേണ്ടി കോൺ്രഗസിൽ ചൂടേറിയ ചർച്ചകൾ തുടങ്ങി. ലോക്‌സഭാ മണ്ഡലത്തിനൊപ്പം കേരളത്തിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ കൂടി ഉപ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് .വയനാട്ടിൽ എ.ഐസി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ പേരിനാണ് മുൻതൂക്കം.. പ്രിയങ്കയെ സ്ഥാനാർത്ഥിയാക്കിയാൽ പാലക്കാട്ടും,ചേലക്കരയിലും ഇത് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് സംസ്ഥാന നേതൃത്വത്തിന്.
പ്രിയങ്ക വിസമ്മതമറിയിച്ചാൽ മാത്രം മുസ്ലീം ലീഗിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താവും മറ്റൊരാളെ പാർട്ടി പരിഗണിക്കുക. ഇത്തവണ തൃശ്ശൂരിൽ പരാജയപ്പെട്ട കെ.മുരളീധരൻ ഇനിയൊരു തിരഞ്ഞെടുപ്പ് മത്സരത്തിന് ഉടനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് പ്രഥമ പരിഗണന നൽകിയാവും ആലോചനകൾ. മുരളീധരൻ മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ച് നിന്നാൽ കെ.പി.സി.സി ഉപാദ്ധ്യക്ഷൻ വി.ടി ബൽറാം, കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദലി, മലപ്പുറം ഡി.സി.സി അദ്ധ്യക്ഷൻ വി.എസ് ജോയി എന്നിവരുടെ പേരുകൾ പരിഗണിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |