തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ശനീശ്വര വിഗ്രഹത്തിന് പൗർണ്ണമിയും ശനിയും ഒത്തുചേർന്ന ഇന്നലെ പ്രാണപ്രതിഷ്ഠ നടത്തി. മഹാരാഷ്ട്രയിലെ ഷിഗ്നാപ്പൂർ ശനിക്ഷേത്രത്തിലെ മുഖ്യപുരോഹിതരായ സന്ദീപ് ശിവാജി മുല്യയും സഞ്ജയ് പത്മാകർ ജോഷിയുമാണ് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചത്.രാവിലെ 4മുതൽ രാത്രി 10വരെ ഒരു ലക്ഷത്തോളം ഭക്തരാണ് ക്ഷേത്ര ദർശനം നടത്തിയത്. ക്ഷേത്രം മഠാധിപതി സിൻഹാ ഗായത്രി,ക്ഷേത്ര ജ്യോതിഷി മലയിൻകീഴ് കണ്ണൻ നായർ,മേൽശാന്തി സജീവൻ,വർക്കല ലാൽ ശാന്തി തുടങ്ങിയവരും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. ശനീശ്വരന്റെ ശ്രീകോവിലിൽ അഞ്ചരയടി ഉയരമുള്ള താഴികക്കുടത്തിൽ നവധാന്യങ്ങൾ നിറച്ച് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.സോമനാഥാണ് സമർപ്പിച്ചത്.
രാത്രി 9വരെ നിരവധി കലാപരിപാടികളും നടന്നു.
ലോക ശ്രദ്ധ ആകർഷിക്കുന്ന തരത്തിലാണ് പൗർണ്ണമിക്കാവിലെ ആത്മീയ ചൈതന്യമെന്ന് ഷിഗ്നാപ്പൂർ ശനിക്ഷേത്രത്തിലെ മുഖ്യപുരോഹിതർ അഭിപ്രായപ്പെട്ടു.വിവിധ ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസുകൾ പൗർണ്ണമിക്കാവിലേക്ക് സർവീസ് നടത്തിയതിന് ക്ഷേത്രം ഭാരവാഹികൾ നന്ദി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |