തിരുവനന്തപുരം:കാലവർഷം സജീവമായതോടെ സംസ്ഥാനത്ത് പനി പടരുന്നു. ഇന്നലെ മാത്രം ആശുപത്രികളിൽ ചികിത്സ തേടിയത് 10,914പേരാണ്. കൂടുതലും പകർച്ചപ്പനിയാണ്.ഒരാഴ്ചയ്ക്കിടെ 81,127പേരാണ് ചികിത്സ തേടിയത്. ഇന്നലെ മാത്രം 186 പേർക്ക് ഡെങ്കിപനിയും സ്ഥിരീകരിച്ചു.
ഈ മാസം ഇന്നലെ വരെ 21,86,84 പേർക്ക് പനി സ്ഥിരീകരിച്ചു. പനി കാരണം മൂന്ന് പേർ മരിച്ചു.
എലിപ്പനി, ഡെങ്കിപ്പനി, എച്ച് - വൺ എൻ-വൺ വർദ്ധനയും ആശങ്കജനകമാണ്. മഴക്കാലമായതിനാലണ് പകർച്ച വ്യാധികൾ പിടിമുറുക്കുന്നതെന്ന് ആരോഗ്യ വിദ്ധഗ്ദ്ധർ പറയുന്നു.
ജൂണിൽ 253 പേർക്ക് എലിപ്പനി ബാധിച്ചു. ഇതിൽ 18 പേർ മരിച്ചു.
ഒരാഴ്ചയ്ക്കിടെ 812 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
ഈ മാസം 1912 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. 3 മരണവും സംഭവിച്ചു. ഈ മാസം 500 പേർക്ക് മഞ്ഞപിത്തം ബാധിച്ചു.അഞ്ച് പേർ മരിച്ചു.ജൂണിൽ 275 പേർക്ക് എച്ച്.വൺ.എൻ.വൺ ബാധിച്ചു.ഇതിൽ മൂന്ന് പേർ മരിച്ചു.
ഡെങ്കിപ്പനി, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ), പകർച്ചപനി, എലിപ്പനി രോഗികൾ കൂടിയതോടെ മെഡിക്കൽ കോളജ് അടക്കം സർക്കാർ ആശുപത്രികളിൽ കിടക്കാൻ സ്ഥലമില്ലാതായി. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും രോഗികളുടെ വൻ വർദ്ധനയാണ്. കൂടുതലും പകർച്ചപ്പനിയാണ്. ഈ വർഷം ഡെങ്കിപ്പനി, മഞ്ഞപ്പിത്തം ബാധിതർ വളരെ കൂടുതലാണ്. മഴ ശക്തമാകുന്നതോടെ പകർച്ചവ്യാധികളും കുതിച്ചുയരുമെന്നാണ് വിലയിരുത്തൽ.
പനികണക്ക് ഇന്നലെ
ജില്ല, പനി, ഡെങ്കി, എലിപ്പനി, എച്ച്.വൺ.എൻ.വൺ എന്ന ക്രമത്തിൽ
തിരുവനന്തപുരം : 1287,12,2,12
കൊല്ലം : 547,14,2,2
പത്തനംതിട്ട : 509,3,0,0
ഇടുക്കി : 251,1,0,0
കോട്ടയം : 404,1,0,0
ആലപ്പുഴ : 679,10,2,8
എറണാകുളം :826,35,2,0
തൃശൂർ :922,10,2,5
പാലക്കാട് :873,8,0,0
മലപ്പുറം :1654,0,0,4
കോഴിക്കോട് :1140,7,0,0
വയനാട് :524,0,0,0
കണ്ണൂർ :638,7,0,0
കാസർകോട് :658,0,0,0
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |