കാളികാവ്: കാട്ടാനപ്പേടിയിൽ ആദിവാസികളുടെ ജീവിതം ദുരിതത്തിൽ. നേരം ഇരുട്ടുന്നതോടെ വിട്ടുമുറ്റത്തും നടവഴിയിലും കാട്ടാനകൂട്ടം. ജീവൻ ഭയന്ന് നേരം ഇരുട്ടിയാൽ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം. ചോക്കാട് പഞ്ചായത്തിലെ നാൽപ്പത് സെന്റിലാണ് കാട്ടാനപ്പേടിയിൽ ആദിവാസികൾ കഴിയുന്നത്. നേരത്തെ ആനകളെ തടയുന്നതിനായി വനാതിർത്തിയിയിൽ ആഴമുള്ള കിടങ്ങുകൾ കുഴിച്ചിരുന്നു.ഇത് കാലപ്പഴക്കം കാരണം മണ്ണ് നികന്നുപോയി. പിന്നീട് അഞ്ചടി ഉയരത്തിൽ കരിങ്കൽ മതിൽ കെട്ടി. ഇതാകട്ടെ പലസ്ഥലങ്ങളിലും ആന തകർക്കുകയും ചെയ്തു.
പിന്നീട് ആദിവാസികൾ പിരിവെടുത്ത് സോളാർ ഇലക്ട്രിക് വേലികെട്ടി. ഇതും ബാറ്ററി കേടുവന്നു പ്രവർത്തനരഹിതമായി.ഇപ്പോൾ വനം വകുപ്പിന്റെ ചെലവിൽ മാസങ്ങൾക്കുമുമ്പ് മറ്റൊരു സോളാർ ഇലക്ട്രിക് വേലിയും നിർമ്മിച്ചു.ഇതിന്റെ ഒരുഭാഗം ആനകൾ നശിപ്പിക്കുകയും ചെയ്തു.ഇപ്പോൾ നേരം ഇരുട്ടിയാൽ ആനകളുടെ സ്വര്യൈവിഹാരമാണ്.അനേക വർഷങ്ങളായി പ്രാണ ഭയത്തിലാണ് ഇരുന്നുറോളം കുടുംബങ്ങൾ കഴിയുന്നത്.
ആദിവാസി വീടുകളും വനവും വളരെ അടുത്താണ് കിടക്കുന്നത്. ഈ മേഖലയിൽ കാട്ടാനകളുടെ ആക്രമണം ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. കാട്ടാന ശല്യംമൂലം പലരും കൃഷി ഉപേക്ഷിച്ചിട്ടുണ്ട്. കൃഷി നാശത്തിന് യാതൊരു നഷ്ടപരിഹാരവും ആർക്കും ലഭിക്കുന്നുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |