പാലക്കാട് : ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരനെ രക്ഷപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥർ. പാലക്കാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. നിയന്ത്രണം വിട്ട് ട്രെയിനിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ തൂങ്ങിക്കിടന്ന യാത്രക്കാരനെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അഭിരാജ്, സിവിൽ പൊലീസ് ഓഫീസർ അബു സാഗർ എന്നിവർ ചേർന്നാണ് രക്ഷിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്ലാറ്റ്ഫോമിൽ നിന്ന് ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരൻ ബാലൻസ് തെറ്റി വീണത്. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ തൂങ്ങിക്കിടന്ന യാത്രക്കാരനെ തക്കസമയത്ത് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. യാത്രക്കാരനെ രക്ഷിച്ച ഉദ്യോഗസ്ഥർക്ക് അഭിനന്ദന പ്രവാഹമാണ് എങ്ങുനിന്നും ലഭിക്കുന്നത്. യാത്രക്കാരനെ രക്ഷിക്കുന്ന ദൃശ്യങ്ങൾ കേരള പൊലീസ് ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |