നെടുമ്പാശേരി: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന് മുന്നോടിയായി നടന്ന സുരക്ഷാ അവലോകനയോഗത്തിൽ മദ്യപിച്ചെത്തിയ പൊലീസ് ഓഫീസർക്കെതിരെ നടപടിയുണ്ടാകും. കെ.എ.പി തൃശൂർ രണ്ടാം ബറ്റാലിയനിലെ അസിസ്‌റ്റന്റ് കമാൻഡന്റ് എഡിസണെതിരെ റൂറൽ ജില്ലാ പൊലീസ് മേധാവി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി.
ഉപരാഷ്ട്രപതി എത്തുന്നതിന് മുമ്പായി ക്രൈംബ്രാഞ്ച് എസ്.പി ടി. ശ്യാംലാലിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. മദ്യലഹരിയിലാണ് എഡിസൺ എത്തിയത്. മദ്യപിച്ചതായി മെഡിക്കൽ പരിശോധനയിലും വ്യക്തമായി. തുടർന്ന് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി പറഞ്ഞുവിട്ടു. സംഭവത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി എം. ഹേമലതയാണ് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയത്. ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |