SignIn
Kerala Kaumudi Online
Wednesday, 16 September 2026 3.01 AM IST

ഈ ജില്ലയിലെ ഒമ്പത് വില്ലേജുകളിൽ ഭൂമി ഉള്ളവർക്ക് കോളടിച്ചു,​ കൈയിലെത്തുന്നത് കോടികൾ

cash

കൊല്ലം: ഒരു വർഷത്തിലേറെയായി സ്തംഭിച്ചുകിടുന്ന കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ നിർമ്മാണത്തിനുള്ള നടപടികൾക്ക് പുതുജീവൻ. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത് പോലെ പാതയുടെ നിർമ്മാണത്തിന് ജി.എസ്.ടിയും റോയൽറ്റിയും ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

സ്ഥലമേറ്റെടുക്കൽ ചെലവിന്റെ 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കാമെന്ന ധാരണയിലാണ് ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി ആരംഭിച്ചത്. ഇതിനിടയിൽ സംസ്ഥാന സർക്കാർ സ്ഥലമേറ്റെടുക്കൽ വിഹിതം നൽകുന്നതിൽ നിന്ന് പിന്മാറി. ഇതോടെ ജി.എസ്.ടിയും റോയൽറ്റിയും ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ആദ്യഘട്ടത്തിൽ അംഗീകരിക്കാഞ്ഞതിനാൽ ദേശീയപാത അതോറിറ്റി പദ്ധതി ഉപേക്ഷിക്കുമെന്ന ഭീഷണി മുഴക്കി. അതിന് പിന്നാലെ സംസ്ഥാന സർക്കാർ ജി.എസ്.ടിയും റോയൽറ്റിയും ഒഴിവാക്കുമ്പോഴുണ്ടാകുന്ന നഷ്ടം പരിശോധിക്കാൻ ധന-പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിമാരടങ്ങിയ സമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

സ്ഥലമേറ്റെടുക്കൽ പുനരാരംഭിക്കും

 സ്ഥലമേറ്റെടുക്കൽ നടപടി വൈകാതെ പുനരാരംഭിക്കും

 ജില്ലയിലെ 11 വില്ലേജുകളിലൂടെയാണ് ഗ്രീൻഫീൽഡ് ഹൈവേ കടന്നുപോകുന്നത്

 തെന്മല, ആര്യങ്കാവ് വില്ലേജുകളിലെ അലൈൻമെന്റ് അന്തിമമായില്ല

 ബാക്കി ഒൻപത് വില്ലേജുകളിൽ നാലിടത്ത് ത്രി ഡി വിജ്ഞാപനം വന്ന് വിലനിർണയം പൂർത്തിയായി

 തർക്കം മൂലം മറ്റ് അഞ്ച് വില്ലേജുകളിൽ ത്രി ഡി വിജ്ഞാപനം ഒരു വർഷത്തിനുള്ളിൽ പുറപ്പെടുവിക്കാഞ്ഞതിനാൽ ത്രി എ വിജ്ഞാപനം കഴിഞ്ഞ നവംബറിൽ റദ്ദായി

ജി.എസ്.ടിയും റോയൽറ്റിയും ഒഴിവാക്കുമ്പോൾ

സംസ്ഥാന സർക്കാരിന് നഷ്ടം ₹200 കോടിയോളം

റോഡ് വികസനം ₹2000 കോടി
ഭൂവുടമകൾക്ക് നഷ്ടപരിഹാരം ₹2000 കോടി

ത്രി ഡി നിലവിൽ വന്ന വില്ലേജുകൾ

നിലമേൽ, ഇട്ടിവ, അലയമൺ, അഞ്ചൽ

ത്രി എ റദ്ദായ വില്ലേജുകൾ

ഏരൂർ, കോട്ടുക്കൽ, ചടയമംഗലം, ഐരനല്ലൂർ, ഇടമൺ

ഏറ്റെടുക്കുന്ന ഭൂമി-265 ഹെക്ടർ

പാതയുടെ നീളം-59.36 കിലോമീറ്റർ

കടമ്പാട്ടുകോണം-ആര്യങ്കാവ് വീതി - 45 മീറ്റർ (4 വരി)

വനമേഖല - 30 മീറ്റർ (ആര്യങ്കാവ്- തെന്മല)

അടങ്കൽ തുക-₹4047 കോടി

സംസ്ഥാന സർക്കാരിന്റെ തീരുമാനം ഉത്തരവായി ഇറങ്ങുന്നതിന് പിന്നാലെ ത്രി ഡി വിജ്ഞാപനം നിലവിൽ വന്ന മേഖലയിൽ നഷ്ടപരിഹാര വിതരണത്തിനുള്ള നടപടി സ്വീകരിക്കും. നിർമ്മാണത്തിന്റെ ടെണ്ടറിനുള്ള നടപടികളും തുടങ്ങും.

ദേശീയപാത അതോറിറ്റി അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA