തിരുവനന്തപുരം; പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (വെൽഡർ) (കാറ്റഗറി നമ്പർ 597/2021) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം 24, 25 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. ഫോൺ: 0471 2546418 .
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ (ഡ്രഗ്സ് സ്റ്റാൻഡേർഡൈസേഷൻ യൂണിറ്റ്) റിസർച്ച് ഓഫീസർ (കെമിസ്ട്രി/ബയോകെമിസ്ട്രി) (കാറ്റഗറി നമ്പർ 130/2020) തസ്തികയിലേക്ക് ഈ മാസം 26, ആഗസ്റ്റ് 1 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546325.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ഡിവിഷണൽ അക്കൗണ്ടന്റ്- രണ്ടാം എൻ.സി.എ. പട്ടികവർഗം (കാറ്റഗറി നമ്പർ 344/2020) തസ്തികയിലേക്ക് 31 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546242.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 439/2022), സബ് എൻജിനിയർ (സിവിൽ) (കാറ്റഗറി നമ്പർ 403/2022) തസ്തികകളിലേക്ക് ഈ മാസം 31, ആഗസ്റ്റ് 1, 2 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ ആദ്യഘട്ട അഭിമുഖം നടത്തും. ഫോൺ: 0471 2546242.
കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ (കെ.എസ്.സി.എ.ആർ.ഡി ബാങ്ക്) ഡെപ്യൂട്ടി മാനേജർ -പാർട്ട് 1, 2 (ജനറൽ കാറ്റഗറി, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 95/2020, 96/2020) തസ്തികയിലേക്ക് ഈ മാസം 31, ആഗസ്റ്റ് 1 തീയതികളിൽ പി.എസ്.സിആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546442.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |