SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.44 PM IST

നിയോഗിച്ചത് ഏകോപനത്തിന്: ചീഫ് സെക്രട്ടറി

Increase Font Size Decrease Font Size Print Page
c

തിരുവനന്തപുരം: വിദേശ ഏജൻസികൾ,വിദേശ രാജ്യങ്ങളിലെ എംബസികളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ,പ്രതിനിധി സംഘങ്ങൾ എന്നിവയുമായി മെച്ചപ്പെട്ട ഏകോപനത്തിനാണ് കെ.വാസുകിയെ വിദേശ സഹകരണത്തിന്റെ ചുമതലയുള്ള സെക്രട്ടറിയാക്കിയതെന്ന് ചീഫ് സെക്രട്ടറി ഡോ.വി.വേണു. ഇവരെല്ലാം സംസ്ഥാന സർക്കാരിനോട് നിരന്തരം ബന്ധപ്പെടാറുണ്ട്. ഈ ഇടപാടുകളിലൂടെ വാണിജ്യ വ്യാവസായിക സാംസ്കാരിക രംഗങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാനുള്ള ബന്ധങ്ങൾ സ്ഥാപിക്കാറുണ്ട്. മുഖ്യമന്ത്രിയോ മന്ത്രിമാരോ വിദേശത്ത് പോകുമ്പോൾ അവിടെ നടക്കുന്ന ചർച്ചകളുടെ ഫലമായി പല പ്രതിനിധികളും കേരളം സന്ദർശിക്കാറും പുതിയ ബന്ധങ്ങൾ തേടാറുമുണ്ട്. മുൻ വർഷങ്ങളിൽ ഇവ പ്രത്യേക വകുപ്പുകളുടെ ചുമതലയായിട്ടായിരുന്നു കണ്ടിരുന്നത്. ചർച്ചകളുടെ എണ്ണം കൂടി വന്നപ്പോൾ കുറേക്കൂടി മെച്ചപ്പെട്ട ഏകോപനം ആവശ്യമെന്ന് കണ്ടു. ഇതാണ് വിദേശ ഏകോപന ഡിവിഷന്റെ ചുമതല.

TAGS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY