ഇടുക്കി : കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കാർ യാത്രികൻ മരിച്ചു. കുമളി 66-ാം മൈലിന് സമീപം ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചപ്പോഴാണ് കാറിൽ ആളുള്ളതായി കണ്ടെത്തിയത്. ആദ്യം രണ്ടുപേർ കാറിലുണ്ടായിിരുന്നു എന്നായിരുന്നു സംശയമെങ്കിലും പിന്നീട് ഒരാൾ മാത്രമേ ഉള്ളൂവെന്ന് സ്ഥിരീകരിച്ചു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അറുപത്തിയാറാം മൈൽ കുരിശുപള്ളി ഇറക്കം ഇറങ്ങി വരുന്നതിനിടെ കാറിൽ നിന്ന് പുക ഉയരുകയായിരുന്നു. ഈ സമയത്ത് കാറിന് പിന്നിൽ വരികയായിരുന്ന ബൈക്ക് യാത്രക്കാരൻ കാറിനെ ഓവർടേക്ക് ചെയ്ത് ഡ്രൈവറോട് ഇറങ്ങാൻ ആവശ്യപ്പെട്ടു, ഇതിനിടെ കാറിൽ അതിവേഗം തീ പടരുകയും നിയന്ത്രണം വിട്ട് നിറുത്തിയിട്ടിരുന്ന ബൈക്കിൽ ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |