കട്ടപ്പന : പുതിയ ബസ് സ്റ്റാൻഡിൽ കാറിടിച്ച് മൂന്നു കാൽനടയാത്രികർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് 5.50ഓടെയാണ് അപകടം. വ്യാപാര സ്ഥാപനത്തിന്റെ മുമ്പിൽ പാർക്ക് ചെയ്തിരുന്ന കാർ മുന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി റോഡിന് മറുഭാഗത്ത് നിന്ന യാത്രികരെ ഇടിക്കുകയായിരുന്നു. വീണ്ടും മുന്നോട്ടുനീങ്ങിയ കാർ, സമീപത്ത് പാർക്ക് ചെയ്തിരുന്ന മിനി ലോറിയിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. അന്യർതൊളു സ്വദേശി രാജൻ (60), നരിയംപാറ സ്വദേശി ആലീസ് (54), പുളിയന്മല സ്വദേശി വർഗീസ് (65) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പുതിയ ബസ്‌സ്റ്റാൻഡിനു സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം കട്ടപ്പനയിലെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |