ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ഇന്ത്യക്കാരിയായ പ്രവാസിയും എമിറാത്തി പൗരനും വിജയിയായി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഇരുവരും കോടീശ്വരരായത്. ഇന്ത്യക്കാരിയായ വിധി ഗുർനാനിക്കാണ് എട്ട് കോടി രൂപയുടെ സമ്മാനം ലഭിച്ചത്. ദുബായിൽ നിന്നും മുംബയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് വിധി മില്ലേനിയം മില്യണർ സീരീസ് 468ലെ 4760 എന്ന നമ്പർ ടിക്കറ്റെടുത്തത്. 1999ൽ മില്ലേനിയം മില്യണയർ നറുക്കെടുപ്പ് ആരംഭിച്ചതിന് ശേഷം ഒരു മില്യൺ ഡോളർ നേടുന്ന 233ാമത്തെ ഇന്ത്യക്കാരിയാണ് വിധി.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 47 കാരനായ സയീദ് മുഹമ്മദ് യൂസഫാണ് കോടിശ്വരനായ എമിറാത്തി പൗരൻ. മൊറോക്കോയിലെ കാസബ്ലാങ്കയിലേക്കുള്ള യാത്രാമധ്യേ ജൂലായ് 17 ബുധനാഴ്ച അദ്ദേഹം ടിക്കറ്റ് സ്വന്തമാക്കിയത്. ഇത്രയും സന്തോഷകരമായ വാർത്ത തനിക്ക് സമ്മാനിച്ചതിന് ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി അറിയിക്കുകയാണെന്ന് യൂസഫ് പറഞ്ഞു. മില്ലേനിയം മില്യണയർ പ്രമോഷൻ നേടിയ 15ാമത്തെ എമിറാത്തി പൗരനാണ് യൂസഫ്.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 48 കാരനായ ഇന്ത്യൻ പൗരൻ മഗേഷ് പ്രഭാകരൻ ജൂലായ് 6 ന് ഓൺലൈനിൽ വാങ്ങിയ ഫൈനെസ്റ്റ് സർപ്രൈസ് സീരീസ് 589 ലെ ടിക്കറ്റ് നമ്പർ 0872ൽ ബിഎംഡബ്ല്യു എസ് 1000 ആർ (ബ്ലൂസ്റ്റോൺ മെറ്റാലിക്) മോട്ടോർബൈക്ക് സ്വന്തമാക്കി. ഡിപി വേൾഡിൽ സീനിയർ ടെക്നീഷ്യനായി ജോലി ചെയ്യുന്ന പ്രഭാകരൻ 18 വർഷമായി യുഎഇയിലാണ് താമസം. ഈ വിജയത്തിൽ ഞാൻ വളരെ സന്തുഷ്ടനാണെന്നും ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി അറിയിക്കുകയാണെന്നും പ്രഭാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |