പത്തനംതിട്ട: ചെങ്ങന്നൂർ - പമ്പ റെയിൽപ്പാതയ്ക്ക് കേന്ദ്രസർക്കാർ സന്നദ്ധത അറിയിച്ചതോടെ മലയോര മേഖല പ്രതീക്ഷയിലാണ്. പാതയുടെ അന്തിമ ലൊക്കേഷൻ സർവേയ്ക്ക് കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്.
അങ്കമാലി - എരുമേലി പാതയ്ക്ക് ബദലായാണ് ചെങ്ങന്നൂർ - പമ്പ പാത. ശബരിമല ക്ഷേത്രത്തിനു നാല് കിലോമീറ്റർ അടുത്തെത്തും എന്ന പ്രത്യേകതയുമുണ്ട്. അങ്കമാലി - എരുമേലി പാത 22 കിലോമീറ്റിർ അകലെയേ എത്തൂ.
പമ്പയിലാവും റെയിൽവേ സ്റ്റേഷൻ. ഇതിന് വനംവകുപ്പിന്റെ അനുമതി വേണം. പെരിയാർ ടൈഗർ റിസർവിൽ പെട്ടതാണ് പ്രദേശം. പമ്പാനദിയുടെ തീരഭാഗത്തു കൂടി ആകാശപ്പാതയാക്കണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്. സർവേയ്ക്ക് ശേഷം തീരുമാനമുണ്ടാകും.
ഗതാഗതക്കുരുക്ക്
ഒഴിവാകും
ശബരിമല തീർത്ഥാടനകാലത്തെ റോഡ് ഗതാഗതക്കുരുക്കിനും മലിനീകരണത്തിനും പമ്പ റെയിൽപാത വരുന്നതോടെ പരിഹാരമാകും
തീർത്ഥാടനകാലത്ത് ശബരിമലയിൽ മുപ്പത് ലക്ഷം വാഹനങ്ങളെത്തുന്നുണ്ട്. റെയിൽപ്പാത വരുന്നതോടെ വാഹന ഗതാഗതം നന്നേ കുറയും
മലിനീകരണം എൺപത് ശതമാനത്തോളം കുറയും. മലയോര മേഖലയിലുള്ള മറ്റ് യാത്രക്കാർക്കും ചരക്ക് ഗതാഗതത്തിനും പ്രയോജനപ്പെടും
റോഡ് ഗതാഗതം
ചെങ്ങന്നൂർ - പമ്പ : 90 കിലോമീറ്റർ
സമയം 2.15 മണിക്കൂർ
ട്രെയിൻ വന്നാൽ
75 കിലോമീറ്റർ, 50 മിനിട്ട്
സ്റ്റോപ്പുകൾ
ആറൻമുള, കോഴഞ്ചേരി, ചെറുകോൽ, അട്ടത്തോട്, പമ്പ
കടന്നുപോകുന്നത്
ചെങ്ങന്നൂർ നഗരസഭ, 16 പഞ്ചായത്തുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |