ന്യൂഡൽഹി : കൽക്കട്ട ഹൈക്കോടതിയിലെ ഒൻപത് ജഡ്‌ജിമാർക്ക് സ്ഥിരനിയമനം നൽകണമെന്ന ഹൈക്കോടതി കൊളീജിയത്തിന്റെ ശുപാർശ സുപ്രീംകോടതി കൊളീജിയം തള്ളി. ഇവർ അഡീഷണൽ ജഡ്‌ജിമാരായി ഒരു വർഷം കൂടി തുടരാൻ നിർദ്ദേശിച്ചു. ആഗസ്റ്റ് 31മുതൽ ഒരുവർഷത്തേക്ക് കാലാവധി നീട്ടാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ കൊളീജിയം കേന്ദ്രത്തിന് ശുപാർശ നൽകി.
ജസ്റ്റിസ്‌മാരായ ബിശ്വരൂപ് ചൗധരി, പാർത്ഥ സാരഥി സെൻ, പ്രസേൻജിത് ബിശ്വാസ്, ഉദയ്‌കുമാർ, അജയ് കുമാർ ഗുപ്‌ത, സുപ്രതിം ഭട്ടാചാര്യ, പാർത്ഥ സാരഥി ചാറ്റർജി, അപൂർബ സിൻഹ റായ്, മുഹമ്മദ് ഷബ്ബാർ റാഷിദി എന്നിവരുടെ വിധിന്യായങ്ങൾ സുപ്രീംകോടതി ജഡ്‌ജിമാരുടെ രണ്ടംഗ സമിതി വിലയിരുത്തിയിരുന്നു. സമിതിയുടെ അഭിപ്രായം കണക്കിലെടുത്താണ് അഡീഷണൽ ജഡ്‌ജിമാരായി തുടർന്നാൽ മതിയെന്ന നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |