കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളികളായ പത്തുപേർക്കെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചു. രണ്ടുപേരെ കരുതൽ തടങ്കലിലാക്കി. ആറുപേരെ ജില്ലയിൽ നിന്ന് പുറത്താക്കി. രണ്ട് പേർക്കെതിരെ സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തി.
പത്ത് ക്രിമിനൽ കേസുകളിൽ പ്രതിയായ കൊല്ലം ഈസ്റ്റ് കന്റോൺമെന്റ് ചേരിയിൽ പുതുവൽ പുരയിടം വീട്ടിൽ മനു (32), അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയായ ശക്തികുളങ്ങര കന്നിമേൽചേരി പാവൂരഴികത്ത് തെക്കേത്തറയിൽ ഗിരീഷ് (46), എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്.
നാല് കേസുകളിൽ പ്രതിയായ തൃക്കോവിൽവട്ടം വില്ലേജിൽ മുഖത്തല ചെറിയേല മഠത്തിവിള വീട്ടിൽ അഭിഷേക് (21), ആറ് കേസുകളിൽ പ്രതിയായ കൊല്ലം വെസ്റ്റ് വില്ലേജിൽ പുന്നത്തല ജവഹർ നഗർ 193- കല്ലുംപുറത്ത് അനന്തു (30), അഞ്ച് കേസുകളിൽ പ്രതിയായ ശക്തികുളങ്ങര വില്ലേജിൽ കന്നിമേൽചേരി പെരുങ്കുഴിയിൽ വീട്ടിൽ ശബരി (23), പത്ത് മോഷണ കേസുകളിൽ പ്രതിയായ ശക്തികുളങ്ങര കന്നിമേൽചേരി ഡ്രീംനഗർ 111- തേവരുപറ മ്പിൽ വീട്ടിൽ അനന്തകൃഷണൻ (24), അഞ്ച് മോഷണ കേസുകളിൽ പ്രതിയായ കൊല്ലം വെസ്റ്റ് വില്ലേജിൽ മുളങ്കാടകം എം.സി.ആർ.എ 49- കണ്ണാവിള തയ്യിൽ വീട്ടിൽ ബാലു (27), ആറ് കേസുകളിൽ പ്രതിയായ തൃക്കോവിൽവട്ടം
വീല്ലേജിൽ കുറുമണ്ണചേരിയിൽ വിഷ്ണു മന്ദിരത്തിൽ സൂരജ്( 22), എന്നിവരെയാണ് ആറു മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവായത്.
അഞ്ച് കേസുകളിൽ പ്രതിയായ ഓച്ചിറ ആലപ്പാട് വില്ലേജിൽ അഴീക്കൽ കൊച്ചുപറമ്പിൽ വീട്ടിൽ അരുൺ(24), മൂന്ന് കേസുകളിൽ പ്രതിയായ കരുനാഗപ്പള്ളി പടവടക്ക് പറമ്പിൽ തെക്കതിൽ പ്രഭാത് (29) എന്നിവർക്കെതിരെയാണ് സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തിയത്. ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടർ എൻ.ദേവിദാസാണ് ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |