ന്യൂഡെൽഹി: അസംഘടിത മേഖലയിലും തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് രാജ്യസഭ അംഗം അഡ്വ. പി. സന്തോഷ് കുമാർ പറഞ്ഞു. രാജ്യസഭയിൽ ബഡ്ജറ്റ് ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തെ പൂർണമായും അവഗണിച്ച ബഡ്‌ജറ്റിൽ ജനങ്ങൾക്ക് പ്രയോജനമുള്ള കാര്യമായ നിർദേശങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം സുസ്ഥിര വികസന സൂചികകളിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനമാണ്. വളരെ മികച്ച ഒരു കെയർ ഇക്കണോമിയും സംസ്ഥാനത്തിനുണ്ട്. കേരളം ആവശ്യപ്പെട്ട 24,000 കോടിയുടെ സാമ്പത്തിക പാക്കേജ് പരിഗണിച്ചില്ലെന്ന് മാത്രമല്ല പൂർണമായും സംസ്ഥാനത്തെ തഴയുന്ന സമീപനമാണ് സ്വീകരിച്ചത്.
ബഡ്ജറ്റിൽ കർഷകർക്കും കടുത്ത അവഗണനയുണ്ടായി. മൊത്തം ബഡ്ജറ്റിന്റെ വെറും 3.15 ശതമാനം മാത്രമാണ് കാർഷിക മേഖലയ്ക്ക് മാറ്റി വച്ചിരിക്കുന്നത്. ഇന്ന് രാജ്യം നേരിടുന്ന രണ്ട് വലിയ പ്രതിസന്ധികൾ തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |