ആലപ്പുഴ : ആലപ്പുഴ മാരൻകുളങ്ങരയിൽ വാഹനാപകടത്തിൽ ഡി.വൈ.എഫ്.ഐ നേതാവുൾപ്പെടെ രണ്ടുപേർ മരിച്ചു. ഡി.വൈ.എഫ്.ഐ മാരാരിക്കുളം ഏരിയാ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തംഗവുമായ എം. രജീഷ്, ഡി.വൈ.എഫ്.ഐ പ്രവർത്തകനായ അനന്തു എന്നിവരാണ് മരിച്ചത്. ഇന്ന് രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കലവൂർ പ്രീതികുളങ്ങര ഭാഗത്തായിരുന്നു അപകടം. കാറിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റുള്ളവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലുള്ള തെങ്ങിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |