തിരുവനന്തപുരം: കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്. - എൻ.സി.എ പട്ടികജാതി,പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 489/2023, 490/2023) തസ്തികയിലേക്ക് അഭിമുഖം നടത്താനും ഗ്രൗണ്ട് വാട്ടർ വകുപ്പിൽ ട്രേസർ (കാറ്റഗറി നമ്പർ 189/2023) തസ്തികയിൽ സാദ്ധ്യത പട്ടിക പ്രസിദ്ധീകരിക്കാനും ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
ചുരുക്കപട്ടിക
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ആൻഡ് ബിസിനസ്സ് മാനേജ്‌മെന്റ് (പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 126/2023), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനിയറിംഗ് (പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 236/2023),ലക്ചറർ ഇൻ ടെക്‌സ്റ്റൈൽ ടെക്‌നോളജി (പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 238/2023) ലക്ചറർ ഇൻ ഇൻഫർമേഷൻ ടെക്‌നോളജി (പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 239/2023), പി.എസ്.സിയിൽ പ്രോഗ്രാമർ - എൻ.സി.എ.- എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 725/2023), പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിൽ ടെയിലറിംഗ് ഇൻസ്ട്രക്ടർ (കാറ്റഗറി നമ്പർ 685/2023), പൊലീസ് വകുപ്പിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ - എൻ.സി.എ.- എസ്.സി.സി.സി, മുസ്ലിം (കാറ്റഗറി നമ്പർ 732/2023, 733/2023), പൊലീസ് കോൺസ്റ്റബിൾ- മൗണ്ട് പൊലീസ് (കാറ്റഗറി നമ്പർ 248/2023) എന്നി തസ്തികകളിൽ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.
പ്രമാണപരിശോധന
ക്ഷീരവികസന വകുപ്പിൽ ഡയറി ഫാം ഇൻസ്ട്രക്ടർ (കാറ്റഗറി നമ്പർ 691/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് ജൂലായ് 31,ആഗസ്റ്റ്1, 2 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്.ഇതിനോടകം പ്രമാണപരിശോധന പൂർത്തിയാക്കിയവർ ഹാജരാകേണ്ടതില്ല.അന്വേഷണങ്ങൾക്ക് ജി.ആർ- 8 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546440).
ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ഡ്രഗ്സ് ഇൻസ്‌പെക്ടർ (കാറ്റഗറി നമ്പർ 86/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന നടത്താത്ത ഉദ്യോഗാർത്ഥികൾക്ക് ആഗസ്റ്റ് 2ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം,എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്.അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ- 1 സി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546325).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |