ആലപ്പുഴ: ഷട്ടിൽ കളിക്കുന്നതിനിടയിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. കൊറ്റാർ കാവ് മുറിയിൽ വാലുപറമ്പിൽ സ്വദേശിയായ വി കെ സജീവാണ് (53) ആലപ്പുഴ വൈ എം സി എയിൽ വച്ച് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. മാങ്കാംകുഴി ജില്ലാ കൃഷിത്തോട്ടത്തിൽ ഡ്രൈവറായിരുന്നു സജീവ്.
ഷട്ടിൽ കളിക്കുന്നതിനിടയിൽ കോർട്ടിൽ കുഴഞ്ഞ് വീണ സജീവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മാതാവ് കെ.കെ.ദേവകി, ഭാര്യ മോൻസിമോൾ, മക്കൾ സൂര്യ വി.സജീവ്, കിരൺ വി.സജീവ്, തേജസ് വി.സജീവ്. സംസ്കാരം ഇന്ന് ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |