റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് ജൂനിയർ എഞ്ചിനീയർമാരുടെ തസ്‌തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആകെ 7,934 ഒഴിവുകളാണുള്ളത്. അപേക്ഷകൾ അയക്കുന്നതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾ രണ്ട് ഘട്ട സിബിടി പരീക്ഷകൾ പാസാവണം. തുടർന്ന് ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കൽ പരിശോധനയും ഉണ്ടാകും. ആർആർബി ജെഇ 2024ന്റെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നവരെ മാത്രമേ പരീക്ഷയ്‌ക്കായി പരിഗണിക്കുകയുള്ളു. ഈ മാനദണ്ഡങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
പ്രായപരിധി
നിങ്ങൾ റെയിൽവേ മേഖലയിൽ ജൂനിയർ എഞ്ചിനീയർ ആകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, 2025 ജനുവരി ഒന്നിന് 18നും 33നും ഇടയിലായിരിക്കണം പ്രായം. ഒബിസി വിഭാഗത്തിൽ പെടുന്നവർക്ക് 36 വയസ് വരെയും എസ്‌സി/എസ്‌ടി വിഭാഗത്തിൽപ്പെടുന്നവർക്ക് 38 വയസുവരെയും അപേക്ഷിക്കാം.
വിദ്യാഭ്യാസം
ഉദ്യോഗാർത്ഥികൾ മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്/പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്/ഓട്ടോമൊബൈൽ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രസക്തമായ എഞ്ചിനീയറിംഗ് വിഷയങ്ങളിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ബിരുദം പൂർത്തിയാക്കിയിരിക്കണം.
കൂടുതൽ വിവരങ്ങൾക്കായി ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ rrbapply.gov.in സന്ദർശിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |