സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്സുകളിലേക്ക് 31വരെ അപേക്ഷിക്കാം. ലൈബ്രറി സയൻസ്, മാത്തമാറ്റിക്സ് ബിരുദ കോഴ്സുകളും ലൈബ്രറി സയൻസ്, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് ബിരുദാന്തര ബിരുദ കോഴ്സുകളുമാണുള്ളത്. ഓൺലൈൻ അപേക്ഷ നൽകി 15ദിവസത്തിനകം അപേക്ഷയുടെ പകർപ്പും അസൽ സർട്ടിഫിക്കറ്റുകളും നേരിട്ടോ തപാലിലോ കാര്യവട്ടത്തെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ എത്തിക്കണം. വെബ്സൈറ്റ്- www.ideku.net
മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ (യു.ഐ.എം. ആലപ്പുഴ, പുനലൂർ, അടൂർ, വർക്കല, കൊല്ലം, ഐ.സി.എം പൂജപ്പുര) എം.ബി.എ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ 5,6,7 തീയതികളിൽ അതത് യു.ഐ.എം കേന്ദ്രങ്ങളിൽ രാവിലെ 10 മുതൽ നടത്തും.
ഒന്നും രണ്ടും സെമസ്റ്റർ ബി.എ (വിദൂര വിദ്യാഭ്യാസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എയ്ഡഡ് കോളേജുകളിലെ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള കമ്മ്യുണിറ്റി ക്വാട്ട സീറ്റുകളിലേക്ക് 5ന് സ്പോട്ട് അലോട്ട്മെന്റ് നടത്തും. വെബ്സൈറ്റ്- http://admissions.keralauniversity.ac.in
എം.ജി സർവകലാശാലാ അറിയിപ്പുകൾ
പ്രാക്ടിക്കൽ
ഏഴാം സെമസ്റ്റർ ഐ.എം.സി.എ (2020 അഡ്മിഷൻ റഗുലർ, 2017, 2018,2019 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) ഏഴാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2014,2015,2016 അഡ്മിഷനുകൾ മേഴ്സി ചാൻസ് മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 13 മുതൽ നടക്കും.
സ്പോട്ട് അഡ്മിഷൻ
സ്കൂൾ ഒഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ മാസ്റ്റർ ഒഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് പ്രോഗ്രാമിൽ 12 സീറ്റുകൾ ഒഴിവുണ്ട്. ക്യാറ്റ് പ്രോസ്പക്ട്സ് പ്രകാരം യോഗ്യതയുള്ള വിദ്യാർത്ഥികൾ 5 ന് രാവിലെ 7.30 ന് അസ്സൽ രേഖകളുമായി വകുപ്പ് ഓഫീസിൽ എത്തിച്ചേരണം
സ്കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസിൽ എം.എഡ് പ്രോഗ്രാമിൽ സീറ്റൊഴിവുണ്ട്. 5 ന് രാവിലെ 10 മുതൽ 12 വരെ ഹാജരാകണം.
ഇഗ്നോ പ്രവേശനം:
അപേക്ഷ 14വരെ നീട്ടി
തിരുവനന്തപുരം: ഇഗ്നോ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് 14വരെ https://ignouadmission.samarth.edu.in/ ൽ അപേക്ഷിക്കണം. എം.ബി.എ , എം.ബി.എ (ബാങ്കിംഗ് ആൻഡ് ഫിനാൻസ് ), എം .എസ് സി ഫിസിക്സ്, കെമിസ്ട്രി, റൂറൽ ഡെവലപ്മെന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എജ്യുക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എജ്യുക്കേഷൻ, ഡെവലപ്മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എജ്യുക്കേഷൻ, ആന്ത്റപ്പോളജി, കൊമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ്, കൗൺസലിംഗ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എൻവയൺമെന്റൽ സ്റ്റഡീസ് വിഷയങ്ങളിലാണ് കോഴ്സുകൾ. ഫോൺ: 04712344113, 9447044132. ഇമെയിൽ: rctrivandrum@ignou.ac.in
ജവഹർ നവോദയ: ആറാം ക്ലാസ് പ്രവേശനം
തിരുവനന്തപുരം: ജവഹർ നവോദയ വിദ്യാലയത്തിൽ 2025 - 26 അക്കാഡമിക വർഷത്തിലേക്ക് ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ ജില്ലയിൽ താമസിക്കുന്നവരും സർക്കാർ/ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരും ആയിരിക്കണം. 75% സീറ്റുകൾ ഗ്രാമീണ മേഖലയിലുള്ള കുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. മൂന്നിലൊന്ന് സീറ്റുകൾ പെൺകുട്ടികൾക്കാണ്. 2025 ജനുവരി 18ന് ജില്ലയിലെ 12 കേന്ദ്രങ്ങളിലായി പ്രവേശന പരീക്ഷ നടക്കും. അവസാന തീയതി സെപ്തംബർ 16. ഫോൺ: 9446393584, 8129032880, 9447192623
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കോഴ്സുകൾ
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ (ഐ.എ.വി) സെൽ കൾച്ചർ ആൻഡ് മോളിക്യുലർ വൈറോളജി ടെക്നിക്സ്, സെൽ കൾച്ചർ ടെക്നിക്സ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://iav.kerala.gov.in/academics.
ബി-ടെക്സായാഹ്ന കോഴ്സ്
തിരുവനന്തപുരം: കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരം (സി.ഇ.ടി) നടത്തുന്ന സായാഹ്ന കോഴ്സിലേക്ക് എൽ.ബി.എസ് നടത്തിയ ലാറ്ററൽ എൻട്രി ടെസ്റ്റ്(വർക്കിംഗ് പ്രൊഫഷണൽസ്) പരീക്ഷയ്ക്ക് യോഗ്യത നേടിയവർ 7ന് മുൻപ് സി.ഇ.ടിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ലാറ്ററൽ എൻട്രി ടെസ്റ്റ് (വർക്കിംഗ് പ്രൊഫഷണൽസ്) പരീക്ഷയിൽ യോഗ്യത നേടി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഡിപ്ലോമ/ഡിഗ്രി യോഗ്യതയുള്ളവർക്കായി 9ന് കോളേജിൽ കൗൺസിലിംഗ് നടത്തും. വിവരങ്ങൾക്ക് 9447205324, 9847706646 www.cet.ac.in
എംടെക് പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: ബാർട്ടൺഹിൽ ഗവ. എൻജിനിയറിംഗ് കോളജിൽ എം.ടെക് ട്രാൻസ്ലേഷനൽ എൻജിനിയറിംഗ് കോഴ്സിലേക്ക് ഏതു ബ്രാഞ്ചിൽ ബി.ഇ/ബി.ടെക് ബിരുദം നേടിയവർക്കും അപേക്ഷിക്കാം. ഒന്നാം വർഷ കോഴ്സ് വർക്ക് ബാർട്ടൺഹിൽ കോളേജിലായിരിക്കും. രണ്ടാം വർഷം ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനത്തിലൂടെ ഐഐടികളിൽ പ്രോജക്ട് വർക്കും, ഇന്റേൺഷിപ്പും ചെയ്യാം. 18 സീറ്റുകളിൽ 8 എണ്ണം സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്തിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സംവരണ ആനുകൂല്യമുണ്ട്. ഗേറ്റ് യോഗ്യതയുള്ളവർക്ക് എ.ഐ.സി.ടി.ഇ യുടെ സ്കോളർഷിപ്പ് ലഭിക്കും. വെബ്സൈറ്റ്- www.dtekerala.gov.in. ഫോൺ- 7736136161, 9995527866, 9995527865
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |