പന്തളം: വയനാടിനെ കൈപിടിച്ച് ഉയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏഴാം ക്ലാസുകാരി മിഥിലയും അനിയത്തി മാധവിയും സ്വരൂപിച്ച് നൽകിയത് 1600 രൂപ. ഓണത്തിന് കിളികളെ വാങ്ങാൻ കുടുക്കയിൽ സൂക്ഷിച്ചിരുന്ന പണമാണ് കുട്ടികൾ ദുരിതാശ്വാസനിധിയിലേക്ക് അയച്ചുകൊടുത്തത്.
കുളനട പാർവതി മന്ദിരത്തിൽ രഞ്ജിത്ത് - ശരണ്യ ദമ്പതികളുടെ മക്കളാണിവർ. ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലാണ് മിഥില പഠിക്കുന്നത്. മാധവി അങ്കണവാടിയിലും. വയനാട്ടിലെ ദുരന്തഅവസ്ഥ വാർത്തയിലൂടെയറിഞ്ഞ കുട്ടികൾ തങ്ങളുടെ കൈയിലുള്ള പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകാൻ തയ്യാറാകുകയായിരുന്നു.
നെടുമ്പ്രം പഞ്ചായത്ത് 1.25 ലക്ഷം നൽകി
തിരുവല്ല : വയനാട് ഉരുൾപൊട്ടൽ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനും പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ നിന്നും ഒരു ലക്ഷം രൂപ സംഭാവന നൽകി. ഒപ്പം ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ശേഖരിക്കുന്ന ഫണ്ടിലേക്ക് പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ചേർന്ന് 25000 രൂപയും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |