ന്യൂഡൽഹി: ഉരുൾപൊട്ടലുണ്ടായ നൂൽപ്പുഴ ഉൾപ്പെടെ വയനാട്ടിലെ 13 ഗ്രാമങ്ങൾ അടക്കം കേരളത്തിലെ 9,993 ചതുരശ്ര കിലോമീറ്റർ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല മേഖലയായി (ഇ.എസ്.എ) നിർദ്ദേശിക്കുന്ന 2014ലെ കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ വീണ്ടും പുതുക്കി.
കേരളത്തിലെ 131 വില്ലേജുകളും കരട് വിജ്ഞാപനത്തിലെ പട്ടികയിലുണ്ട്. കസ്‌തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളം,തമിഴ്നാട്,കർണാടക,ഗോവ,മഹാരാഷ്‌ട്ര,ഗുജറാത്ത് സംസ്ഥാനങ്ങളിലെ 56,825.7 ചതുരശ്ര കിലോമീറ്റർ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശമായി നിർദ്ദേശിച്ച് പരിസ്ഥിതിക്ക് ഹാനികരമായ പ്രവർത്തനങ്ങൾ നിരോധിക്കുന്നതാണ് വിജ്ഞാപനം. അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയാക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇ.എസ്.എ നിർണയത്തെ എതിർക്കുന്നതിനാൽ അന്തിമ വിജ്ഞാപനമിറക്കാതെ കരടിന്റെ കാലാവധി ജൂൺ 30ന് പൂർത്തിയായ സാഹചര്യത്തിൽ ആറാമതും പുതുക്കുകയായിരുന്നു.
ജനവാസ കേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളുമടങ്ങിയ 1337.24 ച.കി.മീ കൂടി പൂർണമായും ഒഴിവാക്കി പരിസ്ഥിതി ലോല മേഖല നിർണയിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചിട്ടില്ല. കർണാടകം 6000 ച.കി.മീ പ്രദേശമാണ് ഒഴിവാക്കാൻ ആവശ്യപ്പെടുന്നത്. 2022ലെ വിജ്ഞാപനത്തിന്റെ തനിപ്പകർപ്പാണ് ജൂലായ് 31ന്റെ പുതിയ ഉത്തരവും. ഇതുപ്രകാരം കർണാടകയിൽ 20,668 ച.കീ.മീ,മഹാരാഷ്ട്രയിൽ 17,340ച.കീ.മീ,തമിഴ്നാട്ടിൽ 6,914 ച.കീ.മീ,ഗോവയിൽ 1,461 ച.കീ.മീ,ഗുജറാത്തിൽ 449 ച.കീ.മീ എന്നിങ്ങനെയാണുള്ളത്.
നിയന്ത്രണം
ഇ.എസ്.എയിൽ ഖനനം,ക്വാറി,മണൽ ഖനനം,ഉയർന്ന മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾ എന്നിവയ‌്‌ക്ക് സമ്പൂർണ നിരോധനം. അന്തിമ വിജ്ഞാപന തിയതി മുതൽ അഞ്ച് വർഷത്തിനുള്ളിൽ അല്ലെങ്കിൽ പാട്ടക്കാലാവധി അവസാനിക്കുമ്പോൾ നിലവിലുള്ള എല്ലാ ഖനനവും ഘട്ടംഘട്ടമായി നിർത്തണം. പുതിയ താപവൈദ്യുത പദ്ധതികൾ സ്ഥാപിക്കലും നവീകരണവും പാടില്ല. 20,000 ചതുരശ്ര മീറ്ററും അതിൽ കൂടുതലുമുള്ള പദ്ധതികളുടെ നിർമ്മാണം,50 ഹെക്‌ടറിന് മുകളിൽ വിസ്തീർണമുള്ളതോ 1.5 ലക്ഷം ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ വലിപ്പമോ ഉള്ള പുതിയ ടൗൺഷിപ്പുകൾ,നിലവിലുള്ളവയുടെ വിപുലീകരണം എന്നിവയ്‌ക്കും നിരോധനമുണ്ട്.
ആദ്യവിജ്ഞാപനം: 2014 മാർച്ചിൽ,
തുടർ വിജ്ഞാപനങ്ങൾ 2015,2017,2018,2022ൽ,2023ൽ വിജ്ഞാപനമില്ലാതെ കാലാവധി നീട്ടൽ
വയനാട്ടിലെ പരിസ്ഥിതി മേഖലകൾ
മാനന്തവാടി: തിരുനെല്ലി,തൃശ്ശിലേരി,പെരിയ,തൊണ്ടർനാട്
സുൽത്താൻബത്തേരി: കിടങ്ങനാട്,നൂൽപ്പുഴ(ഉരുൾപൊട്ടിയ മേഖല),
വൈത്തിരി: തരിയോട്,അച്ചൂരണം,പൊഴുതന,കോട്ടപ്പടി,ചുണ്ടേൽ,കുന്നത്തിടവക,വേളരിമല.
സിറോ മലബാർസഭാ എപ്പിസ്കോപ്പൽ
സഭായോഗം 22മുതൽ
പ്രത്യേക ലേഖകൻ
കൊച്ചി: സിറോ മലബാർസഭയും സമൂഹവും നേരിടുന്ന നിർണായകവിഷയങ്ങൾ ചർച്ചചെയ്യുന്ന മേജർ ആർക്കി എപ്പിസ്കോപ്പൽ സഭായോഗം 22 മുതൽ 25വരെ പാലായിലെ അൽഫോൻസിൽ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. ബിഷപ്പുമാർ, വൈദികർ, സമർപ്പിതർ, വിശ്വാസിസംഘടനാ പ്രതിനിധികൾ എന്നിവരുൾപ്പെടെ 360 പേർ പങ്കെടുക്കുന്ന യോഗം സഭയുടെ ഏറ്റവും വലിയ കൂടിയാലോചനാവേദിയാണ്.
22ന് വൈകിട്ട് ആരംഭിക്കുന്ന യോഗം 25ന് ഉച്ചയോടെ സമാപിക്കും. യോഗത്തിന്റെ ക്രമീകരണങ്ങൾ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭാ കൺവീനർ ബിഷപ്പ് പോളി കണ്ണൂക്കാടൻ, പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു.
വിശ്വാസരൂപീകരണത്തിന്റെ നവീകരണം, സുവിശേഷപ്രഘോഷണത്തിൽ വിശ്വാസികളുടെ പങ്കാളിത്തം, സമുദായ ശാക്തീകരണം എന്നീ വിഷയങ്ങൾക്ക് യോഗത്തിൽ പ്രത്യേക പ്രാധാന്യം നൽകുമെന്ന് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പറഞ്ഞു.
അഞ്ചുവർഷത്തിലൊരിക്കലാണ് മേജർ ആർക്കി എപ്പിസ്കോപ്പൽ യോഗം. 1992 ലാണ് ആദ്യയോഗം ചേർന്നത്. 2016ൽ നടന്ന യോഗത്തിൽ 488പേർ പങ്കെടുത്തു. കൊവിഡ് മൂലം 2021ൽ യോഗം മുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |