പാരീസ് : 44 വർഷത്തിന് ശേഷം ഒളിമ്പിക്സിന്റെ ഫൈനലിൽ കളിക്കുകയെന്ന മോഹവുമായി ഇന്ത്യൻ ഹോക്കി ടീം ജർമ്മനിക്ക് എതിരായ സെമിഫൈനലിന് ഇറങ്ങുന്നു. ഇന്ത്യൻ സമയം ഇന്നുരാത്രി 10.30ന് തുടങ്ങുന്ന മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് സ്വർണമോ വെള്ളിയോ നേടാൻ വഴിയൊരുങ്ങും. തോറ്റാൽ വെങ്കലത്തിനായുള്ള മത്സരത്തിന് ഇറങ്ങാം. നിലവിലെ വെങ്കലജേതാക്കളാണ് ഇന്ത്യ.
ഗ്രേറ്റ് ബ്രിട്ടനെതിരായ ക്വാർട്ടർ ഫൈനലിൽ അതുല്യ പ്രകടനം പുറത്തെടുത്ത മലയാളി ഗോളി പി.ആർ ശ്രീജേഷിലും ഒളിമ്പിക്സിൽ ഇതുവരെ ഏഴുഗോളുകൾ നേടിക്കഴിഞ്ഞ നായകൻ ഹർമൻപ്രീത് സിംഗിലുമാണ് ഇന്ത്യൻ പ്രതീക്ഷകൾ.
ഇന്നലെ വെങ്കല നഷ്ടങ്ങൾ
ബാഡ്മിന്റണിൽ വെങ്കലത്തിനായുള്ള മത്സരത്തിനിറങ്ങിയ ലക്ഷ്യ സെൻ മലേഷ്യയുടെ ലീ സി ജിയയോട് ആദ്യ ഗെയിം നേടിയ ശേഷം തോറ്റുമടങ്ങി.
ഷൂട്ടിംഗ് മിക്സഡ് സ്കീറ്റ് ഇനത്തിൽ മഹേശ്വരി ചൗഹാൻ- അനന്ത്ജീത് സിംഗ് സഖ്യം വെങ്കലത്തിനായുള്ള മത്സരത്തിൽ തോറ്റത് ഒറ്റ പോയിന്റിന് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |