കൊച്ചി: രാജ്യത്തെ പ്രമുഖ കോർപ്പറേറ്റ് സ്ഥാപനമായ അദാനി ഗ്രൂപ്പിന്റെ തലപ്പത്ത് നിന്ന് എഴുപതാം വയസിൽ വിരമിക്കാൻ ചെയർമാൻ ഗൗതം അദാനി ഒരുങ്ങുന്നു. 2030ൽ അടുത്ത തലമുറയെ ചുമതല ഏൽപ്പിക്കാനാണ് ആലോചനയെന്ന് രാജ്യാന്തര ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഗൗതം അദാനി വ്യക്തമാക്കി. മക്കളായ കരൺ അദാനി, ജീത് അദാനി, സഹോദര പുത്രന്മാരായ പ്രണവ്, സാഗർ എന്നിവർ ഉൾപ്പെടുന്ന കുടുംബ ട്രസ്‌റ്റാകും പിന്നീട് അദാനി ഗ്രൂപ്പ് നയിക്കുക. കരൺ അദാനിയാണ് നിലവിൽ അദാനി പോർട്ട്സിന്റെ മാനേജിംഗ് ഡയറക്‌ടർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |