മലപ്പുറം: ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ഭൂരിഭാഗം കാര്യങ്ങളും അപ്രായോഗികമെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ.പി.എ.ഫസൽ ഗഫൂർ. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ എന്ന സ്‌കൂൾ സമയമാറ്റം സ്വീകാര്യമല്ല.
മിക്ക രക്ഷിതാക്കളും ജോലിക്ക് പോകുന്നവരാണ്. കുട്ടികളെ ബസ് സ്റ്റാൻഡിലാക്കി തിരികെ വീട്ടിലെത്തിവേണം അവർക്ക് ജോലിക്ക് പോകാൻ. മാത്രമല്ല
ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിലെത്തുമ്പോൾ മിക്ക കുട്ടികളും തനിച്ചായിരിക്കും. സാമൂഹ്യസ്ഥിതി പഠിക്കാതെയുള്ള റിപ്പോർട്ടാണിത്. സ്‌കൂൾ നടത്തുന്നവരെ സംബന്ധിച്ച് അവരുടെ കാഴ്ചപ്പാടുകളാണ് മുഖ്യം. എയ്ഡഡ് അദ്ധ്യാപക നിയമനം സർക്കാരിന് വിട്ടുനൽകിയാൽ സംവരണത്തെ എൻ.എസ്.എസ് അനുകൂലിക്കില്ല. എം.ഇ.എസ് ആകട്ടെ ന്യൂനപക്ഷ പദവിയുടെ ആനുകൂല്യങ്ങൾ വിട്ടുനൽകാൻ തയ്യാറാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |