സിനിമാ മേഖലയെ സംബന്ധിച്ച് താരങ്ങളുടെ വിവാഹവും വിവാഹ മോചനവുമെല്ലാം വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരും വേർപിരിയാൻ പോകുന്നുവെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
താരദമ്പതികൾ ഇതുവരെ ഗോസിപ്പിനോട് പ്രതികരിച്ചിട്ടില്ല. കുറച്ച് നാൾ മുമ്പ് ഐശ്വര്യയും താനും വേർപിരിയുകയാണെന്ന് അഭിഷേക് പറയുന്നതായി ഒരു വീഡിയോ പുറത്തുവന്നിരുന്നു. എന്നാൽ അത് എഐ വീഡിയോയാണെന്ന് പിന്നീട് വ്യക്തമായിരുന്നു.
എന്നിരുന്നാലും അനന്ത് അംബാനിയുടെ വിവാഹത്തിന് ഐശ്വര്യയും മകളും ബച്ചൻ കുടുംബത്തിനൊപ്പമായിരുന്നില്ല എത്തിയത്. ഇരുവരും വെവ്വേറെ എത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് ദമ്പതികൾ തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്ന പ്രചാരണത്തിന് ആക്കം കൂട്ടുകയും ചെയ്തു.
ഈ വേളയിൽ താരങ്ങളുടെ വിവാഹത്തിന് മുമ്പ് ചന്ദ്രശേഖർ സ്വാമികൾ എന്ന ജ്യോത്സ്യൻ നടത്തിയ ഒരു പ്രവചനമാണ് ഇപ്പോൾ വൈറലാകുന്നത്.ദൈവമായി ഒന്നിപ്പിച്ചവർ എന്നായിരുന്നു ജ്യോത്സ്യൻ ഐശ്വര്യയേയും അഭിഷേകിനെയും വിശേഷിപ്പിച്ചത്. ഐശ്വര്യയുടെ ജാതകത്തിൽ കുജദോഷവും രാജയോഗവും ഉണ്ടെന്നും 600 വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണെന്നും സ്വാമി പറഞ്ഞതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ടുചെയ്യുന്നു.
ഐശ്വര്യ ബച്ചൻ കുടുംബത്തിലെത്തുന്നത് വളരെ ഗുണകരമാണെന്നും വച്ചടി വച്ചടി കയറ്റമായിരിക്കുമെന്നൊക്കെ ജ്യോത്സ്യൻ പറഞ്ഞിരുന്നു. 2007ലായിരുന്നു ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹിതരായത്. ദമ്പതികൾക്ക് ആരാധ്യ എന്നൊരു മകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |