കൽപ്പറ്റ: ഉരുൾപൊട്ടൽ അതിവിനാശം വിതച്ച വയനാട്ടിൽ ഹെലികോപ്‌ടറിൽ ആകാശനിരീക്ഷണം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആകാശ നിരീക്ഷണം പൂർത്തിയാക്കിയ അദ്ദേഹം കൽപ്പറ്റയിൽ നിന്ന് റോഡ് മാർഗം ചൂരൽമലയിലേക്ക് പുറപ്പെട്ടു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, മന്ത്രിതല ഉപസമിതി, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
കൽപ്പറ്റയിൽ നിന്ന് 24 കിലോമീറ്ററാണ് ദുരന്തമേഖലയിലേക്കുള്ളത്. ബെയ്‌ലി പാലത്തിലൂടെയാണ് മോദി ഇവിടേക്ക് എത്തുക. ദുരന്തപ്രദേശം സന്ദർശിച്ച ശേഷം ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരേയും, ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവരേയും പ്രധാനമന്ത്രി സന്ദർശിക്കും. തുടർന്ന് ഉന്നതതല അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷമാകും അദ്ദേഹം മടങ്ങുക. വയനാട് കളക്‌ടറേറ്റിലെ എഡിഎമ്മിന്റെ ഓഫീസാണ് താൽക്കാലികമായി പ്രധാനമന്ത്രിയുടെ ഓഫീസായി പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |