SignIn
Kerala Kaumudi Online
Sunday, 15 September 2024 6.24 AM IST

വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് നൽകണം, പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം പ്രതീക്ഷയെന്ന് വി ഡി സതീശൻ

Increase Font Size Decrease Font Size Print Page
wayanad

തൃശൂർ : ഉരുൾപൊട്ടൽ ദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം ഇക്കാര്യത്തിൽ പ്രതീക്ഷയുണ്ടെന്നും സതീശൻ പറഞ്ഞു. ജനങ്ങളുടെ പുനരധിവാസം ഉറപ്പാക്കണമെന്നും ഭാവിയിൽ ദുരന്തങ്ങളിൽ ഇത്രയും ജീവൻ നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്തണമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. ദുരന്ത മേഖലകളിലെ പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തിന് ശേഷമാണ് സതീശന്റെ പ്രതികരണം.

വ്യക്തമായ മുന്നറിയിപ്പ് നൽകാൻ സംവിധാനമുണ്ടാക്കണം. മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാത്തതാണ് വയനാട്ടിൽ പ്രശ്നമായത്. വയനാട് പ്രത്യേകമായി പരിഗണിക്കണം. സംഭവം നടക്കുന്നതിന് മുമ്പ് കാലാവസ്ഥാ മാറ്റങ്ങളെ കുറിച്ച നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചിരു്നനു.

വ്യക്തമായ മുന്നറിയിപ്പ് നൽകാൻ സംവിധാനമുണ്ടാക്കണം. മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാത്തതാണ് പ്രശ്നമായത്. വയനാട് പ്രത്യേകമായി പരിഗണിക്കണം. സംഭവം നടക്കുന്നതിന് മുമ്പ് കാലാവസ്ഥ മാറ്റങ്ങളെ കുറിച്ച് നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. പുനരധിവാസം സംബന്ധിച്ച ആശയങ്ങൾ സർക്കാർ മുമ്പാകെ സമർപ്പിക്കും. യു.ഡി.എഫ് പൂ‌ർണ സഹകരണം നൽകം. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനുള്ള തീരുമാനം കോൺഗ്രസ് ഒന്നിച്ചെടുത്തതാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: WAYANAD, WAYANAD LANDSLIDE, VD SATHEESHAN, PM NARENDRA MODI, MODI AT WAYANAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.