കൊച്ചി: വയനാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ്. നായർ സമർപ്പിച്ച ഹർജിയിൽ കോൺതഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധിക്ക് ഹെെക്കോടതി നോട്ടീസ് അയച്ചു. തന്റെ നാമനിർദേശ പത്രിക അമേത്തിയിൽ സ്വീകരിച്ചെന്നും എന്നാൽ വയനാട് മണ്ഡലത്തിൽ പത്രിക തള്ളിയെന്നും വ്യക്തമാക്കിയാണ് സരിത ഹർജി നൽകിയത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി സ്വേഛാപരവും നിയമവിരുദ്ധവും ആണെന്നും സരിത ഹർജിയിൽ ചൂണ്ടിക്കാട്ടി. സരിതയുടെ ശിക്ഷ മേൽക്കോടതി തടഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ പത്രിക തള്ളിയത്.തിരഞ്ഞെടുപ്പ് കമ്മീഷനും എറണാകുളം മണ്ഡലത്തിൽ ഹൈബി ഈഡനെതിരെ സരിത സമർപ്പിച്ച ഹർജിയിലും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് എറണാകുളത്തും തിരഞ്ഞെടുപ്പ് പത്രിക തള്ളിയത്. ജസ്റ്റിസ് ഷാജി പി.ചാലിയാണ് രണ്ടു ഹർജികളും പരിഗണിച്ചത്.
അമേത്തിയിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച സരിതയ്ക്ക് 569 വോട്ടുകളാണ് നേടാനായത്. എന്നാൽ അവിടെ രാഹുൽ ഗാന്ധി സ്മൃതി ഇറാനിക്കെതിരെ തോറ്റത് 50,000 ത്തിലേറെ വോട്ടുകൾക്കാണ്. 4,68,514 വോട്ടുകൾ സ്മൃതി നേടിയപ്പോള്‍ രാഹുൽ ഗാന്ധിക്ക് നേടാനായത് 4,13,394 വോട്ടുകളാണ്. എന്നാൽ വയനാട്ടിൽ മികച്ച വിജയമായിരുന്നു രാഹുൽ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |