ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.ടി കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുളള സപ്ലിമെന്ററി
അലോട്ട്മെന്റിലേക്കും കമ്മ്യൂണിറ്റി ക്വാട്ട അലോട്ട്മെന്റിലേക്കും ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം. പുതുക്കിയ ഷെഡ്യൂൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
അലോട്ട്മെന്റ് സംബന്ധമായ മറ്റ് വിവരങ്ങൾക്ക്
https://admissions.keralauniversity.ac.in.
എം.ജി സർവകലാശാലാ
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എസ്സി ഫിസിക്സ്, സ്പേസ് സയൻസ് സി.എസ്എസ് (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പീയറൻസ് ഏപ്രിൽ 2024 ) പ്രാക്ടിക്കൽ പരീക്ഷകൾ 19ന് ആരംഭിക്കും.
രണ്ടാം സെമസ്റ്റർ ബിവോക്ക് പ്രിന്റിംഗ് ടെക്നോളജി (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പീയറൻസ് ജൂൺ 2024) പ്രാക്ടിക്കൽ പരീക്ഷകൾ 14ന് നടക്കും.
നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്സി പ്രോഗ്രാം ഇൻ കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഡാറ്റാ സയൻസ് (2022 അഡ്മിഷൻ റഗുലർ, ജൂലായ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 21 മുതൽ നടക്കും.
പരീക്ഷാ ഫലം
നാലാം സെമസ്റ്റർ മാസ്റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പി.ജി.സി.എസ്.എസ് (2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് പി.ജി.സി.എസ് (2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല പ്രായോഗിക പരീക്ഷകൾ
വിദൂരവിദ്യാഭ്യാസം വഴിയുള്ള അവസാന വർഷ ബി.കോം/ ബി.ബി.എ/ ബി.എ ഇക്കണോമിക്സ് ഡിഗ്രി (സപ്ലിമെന്ററി 2018, 2019 അഡ്മിഷൻ) മാർച്ച് 2024 പരീക്ഷകളുടെ ഭാഗമായ പ്രായോഗിക പരീക്ഷകൾ ആഗസ്റ്റ് 23ന് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നിക്കൽ സ്റ്റഡീസ് തളിപ്പറമ്പ്, ഗവ. കോളേജ് കാസർകോട് കേന്ദ്രങ്ങളിൽ നടക്കും.
ടൈം ടേബിൾ
നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം.എ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
കിറ്റ്സിൽ എം.ബി.എ സ്പോട്ട് അഡ്മിഷൻ 14 ന്
തിരുവനന്തപുരം: കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിൽ 14 ന് രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയുംകെ മാറ്റ്/ സീമാറ്റ് / ക്യാറ്റ് യോഗ്യതയുമുള്ളവർക്ക് പങ്കെടുക്കാം. എസ്.സി / എസ്.ടി വിദ്യാർത്ഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. വെബ്സൈറ്റ്: www.kittsedu.org. ഫോൺ: 9446529467 / 9447079763 / 0471 2327707 / 0471 2329468.
നഗരൂർ രാജധാനി എൻജിനിയറിംഗ് കോളേജ്
കിളിമാനൂർ:നഗരൂർ രാജധാനി എൻജിനിയറിംഗ് കോളേജിൽ ഗവൺമെന്റ് അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക്,എൻജിനിയറിംഗ് കോഴ്സുകളായ എയ്റോനോട്ടിക്കൽ,സിവിൽ, കമ്പ്യൂട്ടർ സയൻസ്,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഡ്മിഷൻ ലേണിംഗ്,സൈബർ സെക്യൂരിറ്റി, ഇലക്ട്രിക്കൽ,ഇലക്ട്രോണിക്സ്,മെക്കാനിക്കൽ,റോബോട്ടിക് ആൻഡ് ഓട്ടോമേഷൻ എൻജിനിയറിംഗ് കോഴ്സുകളിൽ സീറ്റൊഴിവുണ്ട്.ലാറ്ററൽ എൻട്രി വഴി ഈ സീറ്റുകളിൽ സ്കോളർഷിപ്പോടുകൂടി അഡ്മിഷൻ നേടാമെന്ന് കോളേജ് ചെയർമാൻ ഡോ.ബിജു രമേശ് അറിയിച്ചു.എൻജിനിയറിംഗ് ഡിപ്ലോമ യോഗ്യതയുള്ളവർ കോളേജുമായി ബന്ധപ്പെടണം.ഫോൺ: 7025577773
രജിസ്ട്രേഷൻ നീട്ടി
കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ നാല് വർഷ ഓണേഴ്സ് ബിരുദ കോഴ്സായ ബി.എ ഇന്റർനാഷണൽ റിലേഷൻസിനുള്ള രജിസ്ട്രേഷൻ 13 വരെ നീട്ടി. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തിയ പൊതുപ്രവേശന പരീക്ഷയിൽ പങ്കെടുത്തവർക്ക് www.cukerala.ac.in സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം.
വനിതാ കമ്മിഷനിൽ
ഡെപ്യൂട്ടേഷൻ
തിരുവനന്തപുരം : കേരള വനിതാ കമ്മിഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ ഇതേ തസ്തികയിൽ (27900-63700) ശമ്പള സ്കെയിലിൽ സേവനമനുഷ്ഠിക്കുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി. പട്ടം പി.ഒ., തിരുവനന്തപുരം 695004 വിലാസത്തിൽ സെപ്തംബർ അഞ്ചിനകം ലഭിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |