ചേർപ്പ്: മയക്കുമരുന്നായ എം.ഡി.എം.എയുമായി ഗുരുവായൂർ സ്വദേശി പൊലീസ് പിടിയിൽ. ഗുരുവായൂർ മാണിക്കത്തുപ്പടി പയ്യപ്പാട് പ്രകാശൻ മകൻ ആദർശ് (19) ആണ് ചേർപ്പ് പൊലീസ് പിടിയിലായത്. അമ്മാടത്തും പരിസരത്തുമായി വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്നതിന് കൊണ്ടുവന്ന 5.38 ഗ്രാം എം.ഡി.എം.എയും ഇയാളിൽ നിന്നും പിടികൂടി. ആവശ്യക്കാർക്ക് കൈമാറുന്നതിന് കാത്തുനിൽക്കുന്ന സമയത്താണ് കഴിഞ്ഞ ദിവസം രാത്രിയിൽ തൃശൂർ റൂറൽ ജില്ലാ ഡാൻസാഫ് ടീമിന്റെയും ചേർപ്പ് പൊലീസിന്റെയും പിടിയിലാകുന്നത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമ്മയുടെ നിർദേശപ്രകാരം ജില്ലാ സി ബ്രാഞ്ച് ഡിവൈ.എസ്.പി: ഉല്ലാസ് കുമാർ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ചേർപ്പ് എസ്.ഐ. ശ്രീലാൽ, ഗിരീഷ്, കെ. അജിത്, പി. ജയകൃഷ്ണൻ, ടി.ആർ. ഷൈൻ, പി.എക്‌സ്. സോണി, കെ.ജെ. ഷിന്റോ, വി. സൂരജ് ദേവ്, പ്രദീപ്, ഫൈസൽ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |