
കോഴിക്കോട്: ആറ് വയസുകാരനെ അമ്മ കൊലപ്പെടുത്തി. കോഴിക്കോട് കാക്കൂർ പുന്നശേരിയിലാണ് സംഭവം. കഴുത്ത് ഞെരിച്ചാണ് മകൻ നന്ദഹർഷിനെ അമ്മ കൊലപ്പെടുത്തിയത്. സംഭവത്തിൽ അമ്മ അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ മാനസിക പ്രശ്‌നത്തിന് ചികിത്സയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നന്ദഹർഷിനിന്റെ പിതാവ് ബിജീഷ് രാവിലെ ജോലിക്ക് പോയതിന് ശേഷമാണ് കൊലപാതകം നടന്നത്.
മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ തന്നെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യുകെജി വിദ്യാർത്ഥിയായിരുന്നു മരിച്ച നന്ദഹർഷിൻ. കെഎസ്‌എഫ്‌ഇ ജീവനക്കാരിയാണ് അനു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |