തിരുവനന്തപുരം: ഉന്നത പഠനനിലവാരം പുലർത്തുന്ന ഒ.ബി.സി വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ / എൻജിനിയറിംഗ് / പ്യൂവർ സയൻസ് / അഗ്രികൾച്ചർ / സോഷ്യൽ സയൻസ് / നിയമം / മാനേജ്‌മെന്റ് എന്നിവയിൽ ഉപരിപഠനത്തിന് (പി.ജി / പിഎച്ച്.ഡി കോഴ്സുകൾ) പിന്നാക്ക വികസന വകുപ്പ് മുഖേനയുള്ള ഓവർസീസ് സ്കോളർഷിപ്പിന് www.egrantz.kerala.gov.in വെബ്സൈറ്റിൽ സെപ്തംബർ 20നകം അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ അധികമാകരുത്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിജ്ഞാപനം www.egrantz.kerala.gov.in, www.bcdd.kerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |