പാലക്കാട്: പൊല്‍പ്പുളളിയില്‍ കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുട്ടികൾ മരിച്ചു. നാലുവയസുള്ള എമിലീന, ആറ് വയസുകാരന്‍ ആല്‍ഫ്രഡ് എന്നിവരാണ് മരിച്ചത്. കുഞ്ഞിന്റെ അമ്മ എല്‍സി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. രാത്രി ഒമ്പത് മണിയോടെ ഗുരുതരമായി പരിക്കേറ്റ നിലയിൽ അമ്മയെയും മക്കളെയും കൊച്ചി മെഡിക്കല്‍ സെന്റർ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ എല്‍സി മക്കളുമായി പുറത്ത് പോകാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ തീപിടിക്കുകയായിരുന്നു. എല്‍സിയുടെ മൂത്തമകള്‍ പത്ത് വയസുകാരി അലീനയ്ക്കും, എല്‍സിയുടെ അമ്മ ഡെയ്‌സിക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ച് എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചത്. കാറിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നും ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നുമാണ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |