ഉപഭോക്താക്കൾക്ക് മുന്നിൽ പുതിയ അവസരമൊരുക്കി സാംസങ് ഗ്യാലക്സി. കമ്പനിയുടെ സോഫ്റ്റ്‌വെയറിലെ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തുന്നവർക്ക് 10 ലക്ഷം ഡോളർ (8 കോടി) രൂപയാണ് പാരിതോഷികം നൽകുക. സാംസങിന്റെ പുതിയ നോക്സ് വോൾട്ട് ഫോൺ ഹാക്ക് ചെയ്ത് സാംസ്ങിന്റെ ഹാർഡ്‌വെയർ സുരക്ഷാ സംവിധാനത്തിൽ റിമോട്ട് കോഡ് എക്‌സിക്യൂട്ട് ചെയ്താൽ പരമാവധി സമ്മാനത്തുകയായ 10 ലക്ഷം ഡോളർ സ്വന്തമാക്കാം.
സാംസങിന്റെ സോഫ്റ്റ്‌വെയർ സംവിധാനങ്ങളിൽ കടത്തുകയറി നിയന്ത്രണം കെെക്കലാക്കാനും വിവരങ്ങൾ ചോർത്താനും ഉപകരണത്തിന്റെ സുരക്ഷ മറികടക്കാനും ഹാക്കർമാരെ സഹായിക്കുന്ന സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തുകയാണ് ടാസ്ക്. ക്രിപ്റ്റോഗ്രഫിക് കീകളും മൊബെെൽ ഡിവെെസുകളും ബയോമെട്രിക് വിവരങ്ങളും സൂക്ഷിക്കുന്നതിനായി ഒരുക്കിയ സംവിധാനമാണ് സാംസങിന്റെ പുതിയ നോക്സ് വോൾട്ട്. മുൻപ് അൺലോക്ക് ചെയ്തിട്ടില്ലാത്ത ഫോൺ അൺലോക്ക് ചെയ്ത് വിവരങ്ങൾ എടുത്താൽ അവർക്ക് നാല് ലക്ഷം ഡോളർ വരെ ലഭിക്കും.
ഗാലക്സി സ്‌റ്റോറിൽ നിന്ന് ദൂരെ ഇരുന്ന് ഒരു ഉപകരണത്തിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ 60,000 ഡോളർ വരെ സമ്മാനം നേടാനാകുമെന്നാണ് റിപ്പോർട്ട്. ഈ പ്രോഗ്രാമുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ അറിയുന്നതിന് സാംസങ് വെബ്സെറ്റ് സന്ദർശിക്കാം. ഈ പോഗ്രാമിനെ ബഗ് ബൗണ്ടിയെന്നാണ് അറിയപ്പെടുന്നത്. 2017ലാണ് ബഗ് ബൗണ്ടി ആരംഭിച്ചത്. ഇതുവരെ ഏകദേശം 36 കോടി രൂപയോളം സമ്മാനമായി ഉപഭോക്താകൾക്ക് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |