പിണറായി: ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് വിദേശപഠനം വേണമെന്ന ആശയത്തിന് തിരുത്തുമായി പിണറായി എഡ്യൂക്കേഷൻ ഹബ്ബ് ഒരുങ്ങുന്നു. കിൻഫ്ര മുഖാന്തരം ഏറ്റെടുത്ത 13.6 ഏക്കർ സ്ഥലത്താണ് ഉന്നത വിദ്യാഭ്യാസ കേന്ദ്രവും ബയോ ഡൈവേഴ്സിറ്റി പാർക്കും നിർമ്മിക്കുന്നത്. എഡുക്കേഷൻ ഹബിന്റെ ശിലാസ്ഥാപനം നാളെ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രിമാരായ ആർ.ബിന്ദു, മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും.പുതുതലമുറ കോഴ്സുകൾ ഉൾപ്പെടെ നൽകുന്ന നിരവധി സ്ഥാപനങ്ങൾ ഒറ്റ ക്യാമ്പസിലാക്കിയുള്ള സംസ്ഥാനത്തെ ആദ്യ പദ്ധതിയാണിത്.
പിണറായി എഡ്യുക്കേഷൻ ഹബ്ബിൽ
1.ഐ.ഐ.ടി
ഏഴ് നില കെട്ടിടം,15 ക്ലാസ്സ് റൂമുകൾ,ലാബുകൾ,സെമിനാർ ഹാളുകൾ,ഓഡിറ്റോറിയം,സ്റ്റാഫ് റൂമുകൾ,ലൈബ്രറി
വിവിധ ട്രേഡുകളിൽ 30 യൂണിറ്റുകളിലായി ഏകദേശം 656 പേർക്ക് രണ്ട് ഷിഫ്റ്റായി തൊഴിൽ പരിശീലനം.
2.പോളി ടെക്നിക്ക്
14 ക്ലാസ് മുറികൾ,ലാബ്,വർക്കഷോപ്പ്,കോൺഫറൻസ് റൂം,സ്റ്റാഫ് റൂം, . 4 ഡിപ്ലോമ കോഴ്സുകളിലായി 240 കുട്ടികൾക്ക് വൈദഗ്ധ്യം നൽകാൻ സാധിക്കും.
3.ഐ .എച്ച് .ആർ .ഡി കോളേജ്
19 ക്ലാസ്സ് മുറികൾ,2 കംപ്യൂട്ടർ ലാബുകൾ,ലൈബ്രറി,സെമിനാർ ഹാൾ,സ്റ്റാഫ് റൂമുകൾ.ബിരുദം , ബിരുദാനന്തര ബിരുദ കോഴ്സുകളിലായി ഏകദേശം 300 പേർക്ക് പ്രവേശനം.
4.സിവിൽ സർവീസ് അക്കാഡമി
സിവിൽ സർവീസ് പരിശീലനത്തിനുള്ള അക്കാഡമിയിൽ അഞ്ച് ക്ലാസുകളിലായി 300 വിദ്യാർത്ഥികൾക്ക് പ്രവേശനം. 150 വിദ്യാർത്ഥികൾക്ക് താമസസൗകര്യവും.
5.ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്
ക്ലാസ്സ് മുറികൾ,ലാബുകൾ,കിച്ചൺ,റെസ്റ്റോറന്റ് ,സെമിനാർ ഹാളുകൾ,ലൈബ്രറി,സ്റ്റാഫ് റൂമുകൾ,ഓഡിറ്റോറിയം,ബോഡ് റൂമുകൾ ഉൾപ്പെടെ 150 വിദ്യാത്ഥികൾക്കുള്ള താമസ സൗകര്യവും ഉണ്ട്.
പഠനം പാൽപ്പായസമാകും
2000 പേർക്കുള്ള ഓപ്പൺ എയർ തിയേറ്റർ,600 പേർക്കുള്ള പൊതു ഓഡിറ്റോറിയം,പൊതു കാന്റീൻ,15 മുറി അതിഥി മന്ദിരം,ലൈബ്രറി എന്നിവയും ഹബ്ബിനോടനുബന്ധിച്ചുണ്ടാകും. പദ്ധതി നിർമ്മാണ കാലാവധി 24 മാസമാണ്. ഊരാലുങ്കൽ ലേബർ കോപ്പറേറ്റീവ് സൊസൈറ്റിയാണ് രൂപരേഖ തയ്യാറാക്കുന്നത്.
വിദ്യാഭ്യാസ രംഗത്തും വ്യവസായ മേഖലയിലും ഒരുപോലെ മാറ്റമുണ്ടാക്കാൻ പിണറായി എഡ്യുക്കേഷൻ ഹബ്ബ് പദ്ധതിയിലൂടെ സാധിക്കും - പി ബാലൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി.
നമ്മുടെ നാട്ടിലെ കുട്ടികൾക്ക് ഏറ്റവും ഉപകാരപ്രധമായ പദ്ധതിയാണിത്.ധർമ്മടം മണ്ഡലത്തിൽ തന്നെ മാറ്റം കൊണ്ടുവരാൻ സാധിക്കും.നമ്മുടെ നാട്ടിൽ നിന്ന് പുറം നാടുകളിലേക്ക് പോയി പഠിക്കേണ്ടിവരുന്നവർക്ക് ഗുണപ്രദമായ രീതിയിലേക്കിത് മാറും. -കെ.കെ രാജീവൻ ,പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |