തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് തിരിച്ചു. ഇന്നലെ പുലർച്ചെ മൂന്നു മണിക്ക് തിരുവനന്തപുരം വിമാന താവളത്തിൽ നിന്നാണ് പുറപ്പെട്ടത്. ദുബായ് വഴിയാണ് യാത്ര. ഭാര്യ കമലയും അനുഗമിക്കുന്നുണ്ട്. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ തേടുന്നത്.
2018 ൽ ആയിരുന്നു ചികിൽസയ്ക്കായി ആദ്യം അമേരിക്കയിൽ പോയത്. തുടർചികിത്സയ്ക്കാണ് ഈ യാത്ര. ആരോഗ്യവിവരം വെളിപ്പെടുത്തിയിട്ടില്ല.കൂടെ പോകുന്നവരുടെ വിവരങ്ങളും വ്യക്തമാക്കിയിട്ടില്ല. പുലർച്ചെ ഉൻമേഷവാനായാണ് മുഖ്യമന്ത്രി വിമാനത്താവളത്തിലെത്തിയത്. ലോഞ്ചിലെത്തിയ മുഖ്യമന്ത്രിയെ കണ്ട ഒരു കുട്ടി ഗുഡ്മോണിംഗ് ആശംസിച്ചു.ചിരിച്ചുകൊണ്ട് അദ്ദേഹം തിരിച്ചും ആശംസ നേർന്നു. പത്തുദിവസം കഴിഞ്ഞ് തിരിച്ചെത്തുമെന്നാണ് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |