SignIn
Kerala Kaumudi Online
Saturday, 16 May 2026 5.26 AM IST

ആളെ മനസിലായോ? 60-ാം വയസിൽ ഹെവി വർക്കൗട്ട്, ചിത്രങ്ങൾ പങ്കുവച്ച് മലയാളികളുടെ പ്രിയ നടി

seenath

മലയാളത്തിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അവതരിപ്പിച്ച നടിയാണ് സീനത്ത്. വയസ് അറുപതിനോട് അടുക്കുമ്പോഴും ഫിറ്റ്നസ് കാര്യത്തിൽ ഏറെ ശ്രദ്ധാലുവാണ് സീനത്ത്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന സീനത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. 'ആരോഗ്യമാണ് സമ്പത്ത് എന്നാണല്ലോ' വീഡിയോടൊപ്പം സീനത്ത് കുറിച്ചു.

നാടക രംഗത്ത് നിന്ന് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് സീനത്ത്. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ ശ്രദ്ധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2007ൽ പരദേശി എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് കലാകാരിക്കുള്ള സംസ്ഥാന അവാർഡ് സഹോദരി ഹഫിസത്തിനൊപ്പം പങ്കിട്ടിരുന്നു. പാലേരി മാണിക്യത്തിൽ ശ്വേത മേനോന് ശബ്ദം നൽകിയത് സീനത്ത് ആയിരുന്നു.

സീനത്ത് രചനയും സംവിധാന അരങ്ങേറ്റവും കുറിച്ച രണ്ടാം നാൾ എന്ന ചിത്രം അടുത്തിടെ ഒ.ടി.ടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SEENATH, WORKOUT VIDEO, VIRAL POST, VIRAL PHOTOS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY