SignIn
Kerala Kaumudi Online
Sunday, 26 April 2026 4.58 AM IST

'ഹാർദിക്  പാണ്ഡ്യയുടെ ആ സ്വഭാവം നതാഷയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല'; വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി സുഹൃത്ത്

Increase Font Size Decrease Font Size Print Page
natasa-stankovic

മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും നടിയും സെർബിയൻ മോഡലുമായ നതാഷ സ്റ്റാൻകോവിച്ചും കഴിഞ്ഞ മാസമാണ് വിവാഹമോചിതരാകുന്നുവെന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്. നതാഷ മകനുമായി തിരിച്ച് സെർബിയയിലേക്ക് പോയതും പിന്നാലെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പുമെല്ലാം വലിയ രീതിയിൽ ചർച്ചയായിരുന്നു.

ഇപ്പോഴിതാ ഇരുവരും വേർപിരിയാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇവരുടെ ഒരു അടുത്ത സുഹൃത്ത്. താനാണ് എല്ലാമെന്ന ഹാർദികിന്റെ സ്വഭാവമാണ് വിവാഹമോചനത്തിന് കാരണമെന്നാണ് ദേശീയ മാദ്ധ്യമങ്ങളോട് സുഹൃത്ത് പറഞ്ഞത്. ഹാർദികിന്റെ ഈ സ്വഭാവവുമായി ഒത്തുപോകാൻ നതാഷ ഒരുപാട് ശ്രമിച്ചെന്നും സഹിക്കാൻ വയ്യാതെയാണ് വിവാഹമോചനമെന്ന തീരുമാനത്തിൽ എത്തിയതെന്നും സുഹൃത്ത് കൂട്ടിച്ചേർത്തു.

'ഹാർദിക് എപ്പോഴും സ്വന്തം കാര്യത്തിനാണ് പ്രാധാന്യം നൽകുന്നത്. സ്വന്തം കാര്യത്തെക്കുറിച്ചേ എപ്പോഴും ആലോചിച്ചിരുന്നുള്ളൂ. സ്‌റ്റെെലിഷ് ആയി നടക്കുന്ന ഹാർദികിന് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റണമെന്നത് എപ്പോഴത്തേയും ആഗ്രഹമായിരുന്നു. ആദ്യം ഇതെല്ലാം നതാഷ കെെകാര്യം ചെയ്‌തെങ്കിലും പിന്നീട് കെെവിട്ടുപോയി.

ഹാർദികും താനും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളും പൊരുത്തക്കേടുകളുമുണ്ടെന്ന് നതാഷ മനസിലാക്കി. അതെല്ലാം പൊരുത്തപ്പെട്ട് ജീവിക്കാനുള്ള ശ്രമമാണ് പിന്നീടുണ്ടായത്. പക്ഷേ അത് പലപ്പോഴും നതാഷയിൽ അസ്വസ്ഥതയുണ്ടാക്കി. ഇത് ഒരിക്കലും അവസാനിക്കാൻ പോകില്ലെന്ന് അവർക്ക് മനസിലായി. ഇതോടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു. ഒരു ദിവസത്തിനുള്ളിലോ ഒരാഴ്ചയ്ക്കുള്ളിലോ എടുത്ത തീരുമാനമായിരുന്നില്ല ഇത്', - സുഹൃത്തിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

TAGS: NEWS 360, SPORTS, DIVORCE REASON, NATASA STANKOVIC, HARDIK PANDYAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.