കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള തെരച്ചിൽ ഡ്രെഡ്ജിംഗ് മെഷീൻ ഉപയോഗിച്ച് പുനരാരംഭിക്കണമെന്ന ആവശ്യവുമായി സഹോദരി ഭർത്താവ് ജിതിൻ നാളെ കർണാടക മുഖ്യമന്ത്രിയെ കാണും. എം.കെ.രാഘവൻ എം.പി, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ്, കാർവാർ എം.എൽ.എ സതീശ് സെയ്ൽ എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടാകും. കർണാടക ഡെ.മുഖ്യമന്ത്രിയെയും സംഘം കാണും.
ഡ്രെഡ്ജർ കൊണ്ടുവരാൻ 96 ലക്ഷം രൂപ ചെലവാകുമെന്ന് കാണിച്ച് ഉത്തര കന്നഡ ജില്ലാ കളക്ടർ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
ഡ്രഡ്ജിംഗ് മെഷീൻ എത്തിച്ച് മണ്ണെടുത്താൽ മാത്രമേ വാഹനം ലഭിക്കൂ. ഡ്രെഡ്ജർ എത്തിക്കാൻ ഫണ്ടില്ലെന്ന നിലപാടിലാണ് കർണാടക സർക്കാർ. ഈ സാഹചര്യത്തിലാണ് അർജുനെ കണ്ടെത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ കാണുന്നതെന്ന് ജിതിൻ പറഞ്ഞു.
ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമർശനം ഉയർത്തിയിരുന്നു.
ജൂലായ് 16നാണ് ദക്ഷിണ കന്നഡയിലെ ഷിരൂരിൽ പനവേൽ-കന്യാകുമാരി ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടാകുന്നതും അർജുനെ കാണാതാകുന്നതും. 15ന് ബെൽഗാമിൽ നിന്ന് തടിയുമായി എടവണ്ണയിലേക്ക് വരികയായിരുന്നു അർജുൻ.
നബിദിനം എല്ലാ
ജില്ലകളിലും ആചരിക്കും
തിരുവനന്തപുരം: ഈ കാലഘട്ടത്തിൽ പ്രവാചക ദർശനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് മന്ത്രി പി പ്രസാദ്. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ 14 ജില്ലകളിലും ഏർപ്പെടുത്തിയ 'പ്രവാചക ദർശനം പ്രപഞ്ച രക്ഷയ്ക്ക് ' എന്ന മിലാദ് ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.എം. ഹാരിസ് തൃശൂർ,മാള എ എ.അഷറഫ്,കെ.എം.ഹാരിസ് കോതമംഗലം,എൻ.ഇ.അബ്ദുൽസലാം,വിഴിഞ്ഞം ഹനീഫ്,പി.സയ്യിദ് അലി,ഗുൽസാർ അഹമ്മദ് സേട്ട്,ബീമാപള്ളി സക്കീർ,കണിയാപുരം ഇ.കെ. മുനീർ തുടങ്ങിയവർ പ്രസംഗിച്ചു. നബിദിന സന്ദേശ പ്രകാശനം 30ന് തിരുവനന്തപുരത്ത് അൽ മുക്തദിർ ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ് മൻസൂർ നിർവഹിക്കും. മിലാദ് കമ്മിറ്റി ചെയർമാൻ അഡ്വ. എം. എ. സിറാജുദ്ദീൻ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |