തൃശൂർ : തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ മാദ്ധ്യമ പ്രവർത്തകർ മാർഗം തടസം സൃഷ്ടിച്ചെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. സുരക്ഷാ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ സിറ്റി പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. രാമനിലയം ഗസ്റ്റ് ഹൗസിലെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. മാദ്ധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തെന്ന അനിൽ അക്കരയുടെ പരാതിയിലും പൊലീസ് അന്വേഷണം തുടങ്ങി.
അതേസമയം സംഭവത്തിൽ കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി. സുരേഷ് ഗോപിക്ക് സുരക്ഷ കൂട്ടാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. മന്ത്രിക്കും സ്റ്റാഫുകൾക്കും നേരെ കൈയേറ്റ ശ്രമമുണ്ടായെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് അറിയിച്ച സാഹചര്യത്തിലാണ് നടപടി.
ലൈംഗികാരോപണം നേരിടുന്ന മുകേഷ് എം.എൽ.എയുടെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു സുരേഷ് ഗോപി പ്രകോപനപരമായി പെരുമാറിയ്. മാദ്ധ്യമ പ്രവർത്തകരെ പിടിച്ചുതള്ളിയ സുരേഷ് ഗോപി പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് കാറിൽ കയറി മടങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |