SignIn
Kerala Kaumudi Online
Thursday, 07 November 2024 2.13 PM IST

ചട്ടം പുതുക്കി കാനഡ; വിദേശ പഠനസ്വപ്നം തകരുന്നുവോ? വലഞ്ഞ് വിദ്യാർത്ഥികൾ

Increase Font Size Decrease Font Size Print Page
flight

വിദേശ പഠനത്തിനെത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾകളുടെ നടപടിക്രമങ്ങളിൽ ചട്ടം പുതുക്കി കാനഡ. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഗ്യാരന്റീഡ് ഇൻവെസ്റ്റ്മെന്റ് സർട്ടിഫിക്കറ്റ്-GICയ്ക്ക് 10,000 കനേഡിയൻ ഡോളറിൽ നിന്ന് 20,635 ഡോളറായി ഉയർത്തി. ഇത് 12.17 ലക്ഷം രൂപയോളം വരും. പ്രതിവർഷം 2.4 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പഠനത്തിനും, ഇമിഗ്രേഷനുമായി ഇന്ത്യയിൽ നിന്ന് കാനഡയിലെത്തുന്നത്.

വിദ്യാർത്ഥികളുടെ സംരക്ഷണത്തിനായി കാനഡ കൂടുതൽ നിബന്ധനകൾ പുറത്തിറക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ വരവ് വർദ്ധിച്ചതോടെ ജി.ഐ.സി വർദ്ധിപ്പിക്കുന്നതിലൂടെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വരുത്താനും കാനഡ ആഗ്രഹിക്കുന്നു.

കാനഡ ഇന്റർനാഷണൽ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സ്റ്റഡി പെർമിറ്റ്/സ്റ്റുഡന്റ് വിസയിൽ പ്രതിവർഷം നാലു ലക്ഷത്തിൽ നിന്നും 3.6ലക്ഷമായി കുറച്ചിട്ടുണ്ട്. കാനഡയിലേക്ക് ഉപരിപഠനത്തിന് വരുമ്പോൾ ജീവിത പങ്കാളിക്ക് സ്പൗസ് വിസ അനുവദിക്കുമെങ്കിലും വർക്ക് പെർമിറ്റ് ലഭിക്കില്ല. ഇതിലൂടെ വ്യാജ ഏജൻൻസികളെ നിയന്ത്രിക്കും. വർക്ക് വിസ വാഗ്ദാനം ലക്ഷ്യമിട്ടാണ് നിരവധി ഏജൻസികൾ പ്രവർത്തിക്കുന്നത്. ബിരുദാനന്തര/ഗ്രാജുവേറ്റ് പ്രോഗ്രാമുകൾക്ക് കാനഡയിൽ മൂന്ന് വർഷത്തെ വർക്ക് പെർമിറ്റ് അനുവദിക്കും. എന്നാൽ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമുകൾക്ക് വർക്ക് വിസയിൽ നിയന്ത്രണങ്ങളുണ്ട്.

യു.കെ അന്താരാഷ്ട്രവിദ്യാർത്ഥികൾക്കു പഠന കാലയളവിൽ അടുത്ത ബന്ധുക്കളെ കൊണ്ടുവരുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജർമ്മനിയും ഓസ്‌ട്രേലിയയും GIC തുക 10 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. ജീവിതച്ചെലവുകളും,പണപ്പെരുപ്പവും പരിഗണിച്ചാണ് വിദേശ രാജ്യങ്ങൾ ജി.ഐ.സി തുക ഉയർത്തുന്നത്. ഓസ്‌ട്രേലിയ വർഷം തോറും 10 ശതമാനം തുക വർദ്ധിപ്പിച്ചുവരുന്നു.

കോഫി ടേസ്റ്ററാകാം

കോഫി ടേസ്റ്ററാകാൻ ആഗ്രഹിക്കുന്നവർക്ക് കോഫി ബോർഡ് നടത്തുന്ന കോഫി ക്വാളിറ്റി മനേജ്മന്റ് ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കാം. ചിക്കമംഗളൂർ,ബംഗളൂരു എന്നിവിടങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്. ജീവശാസ്ത്ര,കാർഷിക,ബയോടെക്.ഫുഡ് ടെക്‌നോളജി ബിരുദധാരികൾക്ക് അപേക്ഷിക്കാം. അക്കാഡമിക് മികവ്,പേഴ്സണൽ ഇന്റർവ്യൂ,സെൻസറി വിലയിരുത്തൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. കോഫി ഇൻഡസ്ട്രി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്‌പോൺസർഷിപ് സീറ്റുകളുണ്ട്. സെപ്തംബർ 16വരെ അപേക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CAREER, INDIAN STUDENTS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.