തിരുവനന്തപുരം:വർഷങ്ങളായി ഇഴഞ്ഞുനീങ്ങിയ രണ്ട് ജലവൈദ്യുതപദ്ധതികൾ ഓണത്തിന് മുമ്പ് കമ്മിഷൻ ചെയ്യും. 60 മെഗാവാട്ടിന്റെ പള്ളിവാസൽ വിപുലീകരണ പദ്ധതിയും 40 മെഗാവാട്ടിന്റെ തോട്ടിയാർ പദ്ധതിയുമാണ് യാഥാർത്ഥ്യമാവുന്നത്.
100 മെഗാവാട്ട് വൈദ്യുതി ലഭിക്കും.
നാല് ദീർഘകാല വൈദ്യുത കരാറുകൾ റദ്ദാക്കിയതിനെ തുടർന്നുണ്ടായ 465 മെഗാവാട്ടിന്റെ
കമ്മി കുറയ്ക്കാൻ കഴിയും.
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസലിൽ വൈദ്യുതി ഉത്പാദനശേഷം പുറന്തള്ളുന്ന വെളളം ഉപയോഗിച്ച് 60മെഗാവാട്ട് ഉത്പാദിപ്പിക്കുന്നതാണ് വിപുലീകരണപദ്ധതി.
പതിനേഴ് വർഷമായി ഇഴയുകയായിരുന്നു 40 മെഗാവാട്ടിന്റെ തോട്ടിയാർ പദ്ധതി. 2012ൽ പൂർത്തിയാക്കേണ്ടതായിരുന്നു. 10 മെഗാവാട്ടിന്റെ ആദ്യജനറേറ്റർ ജൂലായിലും 30മെഗാവാട്ടിന്റെ രണ്ടാം ജനറേറ്റർ ഇന്നലെയും പൂർത്തിയാക്കി.
രണ്ടാം പിണറായി വിജയൻ സർക്കാർ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കിയ ജലവൈദ്യുത പദ്ധതികളിലൂടെ ലഭ്യമാക്കുന്നത് 148.5 മെഗാവാട്ടാണ്
കേരള കൗമുദി ചൂണ്ടിക്കാട്ടി,
മന്ത്രി ഇടപെട്ട് വേഗത്തിലാക്കി
1. വൈദ്യുതി കമ്മി നേരിടുന്ന സാഹചര്യത്തിലും ജലവൈദ്യുതപദ്ധതികൾ പത്തുവർഷത്തിലേറെയായി ഇഴഞ്ഞുനീങ്ങുന്നത് ഒന്നിലേറെ തവണ `കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഇപ്പോഴത്തെ വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി ഇടപെട്ട് സിവിൽ,മെക്കാനിക്കൽ, പ്രോജക്ട് വിഭാഗങ്ങളിൽ സമഗ്രമായ അഴിച്ചുപണി നടത്തി. സമയബന്ധിതമായി അവലോകന യോഗങ്ങൾ വിളിച്ച് നിർമ്മാണപുരോഗതി വിലയിരുത്തിയാണ് പദ്ധതികൾ പൂർത്തിയാക്കിയത്.
2. ഇപ്പോൾ കമ്മിഷൻ ചെയ്യുന്ന ഈ രണ്ടു പദ്ധതികൾക്ക് പുറമേ, 48.55 മെഗാവാട്ടിന്റെ പദ്ധതികളും മന്ത്രിയുടെ ഇടപെടലിൽ പൂർത്തിയായി. 24 മെഗാവാട്ടിന്റെ പെരിങ്ങൽകുത്ത്, ആറ് മെഗാവാട്ടിന്റെ പെരുവണ്ണാമൂഴി,രണ്ടു മെഗാവാട്ടിന്റെ അപ്പർ കല്ലാർ, എട്ടു മെഗാവാട്ടിന്റെ ആനക്കാംപൊയിൽ, 4.5മെഗാവാട്ടിന്റെ അരിപ്പാറ,നാലു മെഗാവാട്ടിന്റെ മൂക്കൂടം, 0.5മെഗാവാട്ടിന്റെ ദേവിയാർ തുടങ്ങിയ പദ്ധതികളാണ് സഫലമായത്.
250 മെഗാവാട്ടിന്റെ ഒൻപത് പദ്ധതികൾ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്.
പദ്ധതി ചെലവ് 710 കോടി
#പള്ളിവാസൽ
175 കോടി:
2007ൽ പ്രതീക്ഷിച്ച
ചെലവ്
430 കോടി:
ഇതുവരെ
ചെലവായത്
.......................................
തോട്ടിയാർ
97 കോടി:
2008ൽ പ്രതീക്ഷിച്ച
ചെലവ്
280 കോടി:
ഇതുവരെ
ചെലവായത്
ശ്രീനാരായണപുരം
പഞ്ചായത്തിന്
സംസ്ഥാന പുരസ്കാരം
കൊടുങ്ങല്ലൂർ: മികച്ച ജൈവവൈവിദ്ധ്യ പരിപാലന സമിതിക്കുള്ള സംസ്ഥാന പുരസ്കാരം ശ്രീനാരായണപുരം പഞ്ചായത്തിന്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ജൈവവൈവിദ്ധ്യ ശോഷണത്തിന്റെയും പ്രത്യാഘാതത്തിന്റെ സാഹചര്യത്തിൽ ശാസ്ത്ര സാങ്കേതിക സഹായത്തോടെയും ബഹുജന പങ്കാളിത്തത്തോടെയും ഐക്യരാഷ്ട്രസഭ മുന്നോട്ടു വയ്ക്കുന്ന സുസ്ഥിര വികസന ലക്ഷ്യം മുൻനിറുത്തി പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾക്കാണ് അവാർഡ്.
പ്രാദേശിക ജൈവവൈവിദ്ധ്യ പൈതൃക സ്ഥലം, ജനകീയ ജൈവവൈവിദ്ധ്യ രജിസ്റ്റർ (പി.ബി.ആർ) രണ്ടാം ഭാഗം, ജൈവവൈവിദ്ധ്യ പരിപാലന സമിതി യോഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങൾ, വനവത്കരണം (പച്ചത്തുരുത്ത്), കാർഷിക ജൈവ വൈവിദ്ധ്യ സംരക്ഷണം എന്നിങ്ങനെ സർക്കാർ വിഭാവനം ചെയ്ത പ്രവർത്തനങ്ങളാണ് പഞ്ചായത്ത് പൂർത്തിയാക്കിയത്. പ്രശസ്തിപത്രവും ഒരു ലക്ഷം രൂപയും അടങ്ങുന്ന അവാർഡ് ഒക്ടോബറിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മോഹനന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങും.
ക്ഷേത്രകലാശ്രീ പുരസ്കാരം
കെ.എസ്. ചിത്രയ്ക്ക്
രാജശ്രീ വാര്യർക്കും ആർ.എൽ.വി. രാമകൃഷ്ണനും ഫെലോഷിപ്പ്
കണ്ണൂർ: സംസ്ഥാന ക്ഷേത്രകലാ അക്കാഡമിയുടെ 2022 ക്ഷേത്രകലാശ്രീ പുരസ്കാരം ഗായിക കെ.എസ്. ചിത്രയ്ക്ക്. ക്ഷേത്രകലാ ഫെലോഷിപ്പുകൾക്ക് ഡോ. രാജശ്രീ വാര്യരും ഡോ. ആർ.എൽ.വി. രാമകൃഷ്ണനും അർഹരായി. അക്കാഡമി ഭരണസമിതി അംഗം എം. വിജിൻ എം.എൽ.എ, ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവരാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 25,001 രൂപയുടേതാണ് ക്ഷേത്രകലാശ്രീ പുരസ്കാരം. ഫെലോഷിപ്പ് 15,001 രൂപയുടേതും. ഒക്ടോബർ ആറിന് കണ്ണൂർ എരിപുരം മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി വി.എൻ. വാസവൻ അവാർഡ് ദാനം നിർവഹിക്കും.
അക്ഷരശ്ലോകം: കെ. ഗോവിന്ദൻ (പയ്യന്നൂർ)കഥകളി: കലാനിലയം ഗോപി (ഇരിങ്ങാലക്കുട) ലോഹശില്പം, സന്തോഷ് കറുകംപള്ളിൽ (കോട്ടയം)
ദാരുശില്പം: കെ.കെ. രാമചന്ദ്രൻ (തൃശൂർ) ,ചുവർചിത്രം: ഡോ. സാജു തുരുത്തിൽ (കാലടി) ഓട്ടൻ തുള്ളൽ: കലാമണ്ഡലം പരമേശ്വരൻ (തൃശൂർ)
തുടങ്ങിയവരും അവാർഡിനർഹരായി..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |