തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനമുളള ഓണം ബമ്പർ ലോട്ടറി ടിക്കറ്റ് വില്പന 23 ലക്ഷം ടിക്കറ്റുകളും കടന്ന് കുതിക്കുന്നു. ഒക്ടോബർ ഒൻപതിനാണ് നറുക്കെടുപ്പ്. നാലുലക്ഷം ടിക്കറ്റുകളുടെ വില്പനയുമായി പാലക്കാടാണ് മുന്നിൽ. തിരുവനന്തപുരത്ത് മൂന്ന് ലക്ഷം ടിക്കറ്റുംതൃശൂരിൽ രണ്ടരലക്ഷം ടിക്കറ്റും വിറ്റഴിച്ചു. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞവർഷം 75.76 ലക്ഷം ഓണം ബമ്പർ ടിക്കറ്റ് വിറ്റിരുന്നു. ഇക്കുറി 90 ലക്ഷമാണ് ലക്ഷ്യമിടുന്നത്.
ഏപ്രിൽ മുതൽ ഇതുവരെ സമ്മാനമായി ലോട്ടറി വകുപ്പ് വിതരണം ചെയ്തത് 2400 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലിത് 7095 കോടി രൂപയായിരുന്നു. ഈ വർഷം സമ്മാനത്തുകയിൽ റെക്കാഡുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |